Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലഹരി വില്പന ആരോപിച്ച്‌ ആള്‍ക്കൂട്ട വിചാരണ; 3 യുവാക്കളുടെ തല മൊട്ടയടിച്ചു, 6 പേര്‍ക്കെതിരെ കേസ്

ലഹരി വില്പന ആരോപിച്ച്‌ ആള്‍ക്കൂട്ട വിചാരണ; 3 യുവാക്കളുടെ തല മൊട്ടയടിച്ചു, 6 പേര്‍ക്കെതിരെ കേസ്

Express Kerala 1 week ago

പെരുമ്പാവൂർ: പെരുമ്പാവൂരില്‍ ലഹരി വില്‍പനക്കാരെന്ന് ആരോപിച്ച്‌ മൂന്ന് യുവാക്കളെ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയും തലമുണ്ഡനം ചെയ്യുകയും ചെയ്തതായി പരാതി.

നിയമം കൈയിലെടുത്തുള്ള ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയായ വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളായ യുവാക്കളാണ് പെരുമ്പാവൂർ പോലീസില്‍ പരാതി നല്‍കിയത്. ജൂലൈ 8 ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്. പ്രദേശത്ത് കഞ്ചാവ് വാങ്ങാനോ വില്‍ക്കാനോ എത്തിയവരാണ് യുവാക്കള്‍ എന്ന് ആരോപിച്ചായിരുന്നു ഒരു സംഘം ആളുകള്‍ ഇവരെ തടഞ്ഞുവെച്ചത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala