Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലാലേട്ടനെ അറിയില്ലേ? വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും മറുപടിയില്‍ കലിപ്പായി മലയാളി ആരാധകര്‍

ലാലേട്ടനെ അറിയില്ലേ? വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും മറുപടിയില്‍ കലിപ്പായി മലയാളി ആരാധകര്‍

‘കോഫി വിത്ത് കരണ്‍’ ചാറ്റ് ഷോയിലെ പ്രതികരണത്തെത്തുടർന്ന് തെലുങ്ക് താരങ്ങളായ വിജയ് ദേവരകൊണ്ടയ്ക്കും രശ്മിക മന്ദാനയ്ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ മോഹൻലാല്‍ ആരാധകരുടെ കടുത്ത വിമർശനം.

സൂപ്പർസ്റ്റാർ മോഹൻലാലിനെക്കുറിച്ചുള്ള ചോദ്യത്തിന് നല്‍കിയ മറുപടിയും നിസ്സാരമായ പ്രതികരണവുമാണ് സിനിമാപ്രേമികളെയും ആരാധകരെയും ചൊടിപ്പിച്ചത്. കരണ്‍ ജോഹർ അവതാരകനായ ഷോയിലെ ഗെയിം വിഭാഗത്തിനിടയിലായിരുന്നു വിവാദപരമായ സംഭവം.

ദക്ഷിണേന്ത്യൻ സിനിമാതാരങ്ങളുടെ ജനപ്രിയ വിളിപ്പേരുകള്‍ തിരിച്ചറിയാനുള്ള ഗെയിമില്‍, അല്ലു അർജുന്റെ വിശേഷണമായ ‘ഐക്കണ്‍ സ്റ്റാർ’ എന്നും യഷിന്റെ ‘റോക്കിങ് സ്റ്റാർ’ എന്നും കരണ്‍ പറഞ്ഞപ്പോള്‍ രശ്മിക പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍, ‘ദി കംപ്ലീറ്റ് ആക്ടർ’ എന്ന ബിരുദം ആരുടേതാണെന്ന ചോദ്യത്തിന് തമാശരൂപേണ ‘എന്റേതാണ്’ എന്നായിരുന്നു വിജയ് ദേവരകൊണ്ട മറുപടി നല്‍കിയത്. തുടർന്ന് ഇത് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റേതാണെന്ന് കരണ്‍ തിരുത്തിയപ്പോള്‍, ‘മോഹൻലാല്‍ സാറോ?’ എന്ന് അത്ഭുതത്തോടെയാണ് വിജയ്‌യും രശ്മികയും പ്രതികരിച്ചത്.

ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ മോഹൻലാലിനെ അദ്ദേഹത്തിന്റെ പ്രശസ്തമായ വിശേഷണത്തിലൂടെ പോലും തിരിച്ചറിയാൻ കഴിയാത്തതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. മുതിർന്ന ഒരു നടനോട് ഇരുവരും കാണിച്ച അജ്ഞതയില്‍ അമർഷം രേഖപ്പെടുത്തി നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്. അടുത്തിടെ ‘ജയിലർ 2’ സിനിമയില്‍ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ദൈർഘ്യം കുറച്ചതില്‍ നെല്‍സണ്‍ ദിലീപ് കുമാറിനെതിരെ ഉയർന്ന വിമർശനങ്ങള്‍ക്കു സമാനമായ സൈബർ ആക്രമണമാണ് ഇപ്പോള്‍ വിജയ് ദേവരകൊണ്ടയ്ക്കും രശ്മികയ്ക്കുമെതിരെയും ഉണ്ടാകുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala