Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മഹീന്ദ്രയ്ക്ക് ചരിത്ര നേട്ടം! ജൂണില്‍ വിറ്റത് 1.06 ലക്ഷം വാഹനങ്ങള്‍; എസ്‌യുവി വില്‍പ്പനയില്‍ ആദ്യമായി 60,000 കടന്ന് റെക്കോര്‍ഡ് കുതിപ്പ്

മഹീന്ദ്രയ്ക്ക് ചരിത്ര നേട്ടം! ജൂണില്‍ വിറ്റത് 1.06 ലക്ഷം വാഹനങ്ങള്‍; എസ്‌യുവി വില്‍പ്പനയില്‍ ആദ്യമായി 60,000 കടന്ന് റെക്കോര്‍ഡ് കുതിപ്പ്

Express Kerala 1 week ago

പ്രമുഖ ഇന്ത്യൻ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് 2026 ജൂണില്‍ റെക്കോർഡ് വില്‍പ്പന. എസ്‌യുവി, വാണിജ്യ വാഹനങ്ങള്‍, ട്രാക്ടറുകള്‍ എന്നിവയ്ക്ക് വിപണിയിലുണ്ടായ കടുത്ത ഡിമാൻഡ് കാരണം മുൻവർഷത്തെ അപേക്ഷിച്ച്‌ 37 ശതമാനം വാർഷിക വളർച്ചയാണ് കമ്പനി സ്വന്തമാക്കിയത്.

ജൂണ്‍ മാസത്തില്‍ മാത്രം ആകെ 1,06,207 വാഹനങ്ങളാണ് മഹീന്ദ്ര വിറ്റഴിച്ചത്. മഹീന്ദ്രയുടെ കാറുകളില്‍ എസ്‌യുവി മോഡലുകള്‍ക്കാണ് വിപണിയില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി ലഭിച്ചത്. 2026 ജൂണില്‍ കമ്പനി 60,393 എസ്‌യുവികള്‍ വിറ്റഴിച്ചു. മഹീന്ദ്രയുടെ ചരിത്രത്തില്‍ ആദ്യമായാണ് പ്രതിമാസ എസ്‌യുവി വില്‍പ്പന 60,000 യൂണിറ്റ് പിന്നിടുന്നത്.

2025 ജൂണിലെ വില്‍പ്പനയുമായി (47,306 യൂണിറ്റുകള്‍) താരതമ്യം ചെയ്യുമ്പോള്‍ 28 ശതമാനം വളർച്ചയാണ് എസ്‌യുവി വിഭാഗം നേടിയത്. 2026 മെയ് മാസത്തെ അപേക്ഷിച്ച്‌ (58,021 യൂണിറ്റ്) 4.1 ശതമാനം പ്രതിമാസ വളർച്ചയും രേഖപ്പെടുത്തി. ഇന്ത്യൻ വിപണിയില്‍ മാത്രമല്ല, ആഗോള വിപണിയിലും മഹീന്ദ്ര വൻ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. 2026 ജൂണില്‍ മൊത്തം വാഹന കയറ്റുമതി 5,918 യൂണിറ്റായി ഉയർന്നു. കഴിഞ്ഞ വർഷം ജൂണില്‍ ഇത് വെറും 2,634 യൂണിറ്റായിരുന്നു. അതായത് കയറ്റുമതിയില്‍ മാത്രം 125 ശതമാനം അമ്പരപ്പിക്കുന്ന വർദ്ധനവാണുണ്ടായത്.

സുരക്ഷ കൂട്ടാൻ 28 ADAS ഫീച്ചറുകള്‍! കിയ സെല്‍റ്റോസിന്റെ പുതിയ ടോപ്പ് വേരിയന്റുകള്‍ വിപണിയില്‍

ഹീന്ദ്രയുടെ കൊമേഴ്‌സ്യല്‍ വാഹന ബിസിനസും മികച്ച വളർച്ച നിലനിർത്തി. ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ (LCV – 2 ടണ്ണില്‍ താഴെ) ആഭ്യന്തര വില്‍പ്പന 36% വർധിച്ച്‌ 3,508 യൂണിറ്റായി. LCV (2 മുതല്‍ 3.5 ടണ്‍ വരെ) വില്‍പ്പന 35% വർദ്ധിച്ച്‌ 22,568 യൂണിറ്റിലെത്തി. ത്രീ വീലർ വില്‍പ്പനയില്‍ 63 ശതമാനത്തിന്റെ വൻ കുതിപ്പോടെ 13,820 യൂണിറ്റുകള്‍ വിറ്റഴിക്കാൻ കമ്പനിക്ക് സാധിച്ചു. മഹീന്ദ്രയുടെ കാർഷിക ഉപകരണ വിഭാഗവും മികച്ച പ്രകടനമാണ് നടത്തിയത്. ആഭ്യന്തര ട്രാക്ടർ വില്‍പ്പന 2025 ജൂണിലെ 51,769 യൂണിറ്റുകളില്‍ നിന്ന് 12 ശതമാനം വളർച്ചയോടെ 58,177 യൂണിറ്റായി ഉയർന്നു. കയറ്റുമതി ഉള്‍പ്പെടെ ആകെ 59,935 ട്രാക്ടറുകള്‍ വിറ്റു (കഴിഞ്ഞ വർഷം ഇത് 53,392 ആയിരുന്നു). ട്രാക്ടർ കയറ്റുമതി മാത്രം 8 ശതമാനം ഉയർന്ന് 1,758 യൂണിറ്റിലെത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala