Sunday, 25 Aug, 3.50 pm Express Kerala

പ്രധാന വാര്‍ത്തകള്‍
മനോജ് കെ ജയന്‍ ആരും സങ്കടപ്പെടുന്നത് കാണാന്‍ ആഗ്രഹിക്കാത്ത ആളാണ്

ല്ല കുറെ വേഷങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മനോജ് കെ ജയന്‍. അനന്തഭദ്രത്തിലെ ദിഗംബരനെയും സല്ലാപത്തിലെ ദിവാഗരനെയുമൊന്നും ആരും മറന്ന് കാണില്ല. ഈയിടെ ഗൃഹലക്ഷ്മിക്കു നല്‍കിയ അഭിമുഖത്തില്‍ കുടുംബവിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയില്‍ മനോജ് കെ ജയനെക്കുറിച്ച്‌ പറയുകയാണ് ഭാര്യ ആശ.

സിനിമയില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങുന്ന മനോജ് കെ ജയന്‍ ജീവിതത്തില്‍ വലിയ ദേഷ്യക്കാരനാണെന്നാണ് പലരുടെയും ധാരണയെന്ന് ആശ പറയുന്നു. എന്നാല്‍ മറ്റുള്ളവര്‍ സങ്കടപ്പെടുന്നത് കാണാന്‍ ആഗ്രഹിക്കാത്ത വ്യക്തിയാണെന്ന് മനോജ് എന്ന് വ്യക്തമാക്കുകയാണ് ആശ.

എപ്പോഴും തമാശ പറയുന്ന ആളാണ്. ആരും വിഷമിക്കുന്നത് ഇഷ്ടമല്ലെന്നും ആശ പറയുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Express Kerala
Top