Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മോഹിനിയാട്ടത്തിന് ശേഷം സൈജു കുറുപ്പ്; ബിഗ് ബജറ്റ് ചിത്രം 'ഹരിവരാസനം' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്!

മോഹിനിയാട്ടത്തിന് ശേഷം സൈജു കുറുപ്പ്; ബിഗ് ബജറ്റ് ചിത്രം 'ഹരിവരാസനം' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്!

Express Kerala 4 months ago

തിയേറ്ററുകളില്‍ തരംഗമായ 'മോഹിനിയാട്ടം' എന്ന ചിത്രത്തിന് ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'ഹരിവരാസനം' പ്രഖ്യാപിച്ചു.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് രാജേഷ് നായർ ആണ്.

‘സാള്‍ട്ട് മാംഗോ ട്രീ’, ‘തൃശൂർ പൂരം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജേഷ് നായർ ഒരുക്കുന്ന ബിഗ് ബജറ്റ് പ്രോജക്റ്റാണിത്. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ശബരിമലയുടെ പടുകൂറ്റൻ സെറ്റ് ചിത്രത്തിനായി ഒരുങ്ങുകയാണ്. ‘മാളികപ്പുറം’ എന്ന ചിത്രത്തിന് ശേഷം രഞ്ജിൻ രാജ് സിനിമയ്ക്കായി സംഗീതമൊരുക്കുന്നു. സൈജു കുറുപ്പിനൊപ്പം തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പ്രീ-പ്രൊഡക്ഷൻ ജോലികള്‍ അവസാന ഘട്ടത്തിലാണ്. ജൂലൈ മാസത്തില്‍ തിരുവനന്തപുരത്ത് ഷൂട്ടിംഗ് ആരംഭിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala