Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുഖ്യമന്ത്രി ഉരുണ്ടുകളിക്കരുത്..! വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കണം-സിപിഎം

മുഖ്യമന്ത്രി ഉരുണ്ടുകളിക്കരുത്..! വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കണം-സിപിഎം

Express Kerala 4 months ago

തിരുവനന്തപുരം: എംഎസ്സി അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനിക്ക് വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികള്‍ കൈമാറാനുള്ള നീക്കം തടയുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വിഴിഞ്ഞത്തിന്റെ ഓഹരികള്‍ കൈമാറുമെന്ന കാര്യം അദാനി ഗ്രൂപ്പ് സ്റ്റോക്ക് എക്സചേഞ്ചിനെ അറിയിച്ചിട്ടുള്ള രേഖയും പുറത്തുവന്നിട്ടുണ്ട്.

‘തുറമുഖം സംസ്ഥാനത്തിന്റെ തന്നെ ഉടമസ്ഥതയില്‍ നിലനിർത്തുന്നതിനുള്ള നടപടി ഉണ്ടാകണം. തുറമുഖം ഇവരുടെ സംയുക്ത സംരംഭമായി നടത്താനുള്ള നീക്കമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. 25 ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ കൈമാറണമെങ്കില്‍ സർക്കാരിന്റെ മുൻകൂർ അനുമതി വേണം. എന്നാല്‍, ഈ വ്യവസ്ഥ മറികടന്നുകൊണ്ടാണ് അദാനി ഗ്രൂപ്പ് ഓഹരികള്‍ കൈമാറ്റം നടത്തുന്നത് എന്നാണ് മനസ്സിലാക്കുന്നത്.’ പ്രസ്താവനയില്‍ പറയുന്നു.
‘ഇത് യാഥാർത്ഥ്യമാകുന്നതോടെ തുറമുഖം പൂർണ്ണമായി എംഎസ്സിയുടെ കപ്പലുകള്‍ക്ക് മാത്രമായി നീക്കിവയ്ക്കപ്പെടുന്ന സ്ഥിതിയുണ്ടാകും. ഇതോടെ ഈ രംഗത്തെ മത്സര ക്ഷമത ഇല്ലാതാകുന്ന നിലയുണ്ടാകും. മറ്റ് ഷിപ്പിങ് കമ്പനികള്‍ക്ക് പ്രവേശനം ലഭിച്ചില്ലെങ്കില്‍ അത് സംസ്ഥാനത്തിന്റെ താല്‍പര്യത്തെ തന്നെ ഹനിക്കുന്ന സ്ഥിതിയുണ്ടാകും.’ പ്രസ്താവനയില്‍ സിപിഎം വ്യക്തമാക്കി.

ALSO READ; പാർട്ടിയെ നാണംകെടുത്തി..! തളിപ്പറമ്പിലെ തോല്‍വിയില്‍ പാർട്ടി നേതാക്കളെ സമൂഹ മാധ്യമങ്ങളില്‍ വിമർശിച്ചവർക്കെതിരെ നടപടിയുമായി സിപിഎം

‘മുഖ്യമന്ത്രി വാർത്തകളിലൂടെ മാത്രമാണ് വിവരമറിഞ്ഞതെന്നത് എത്രത്തോളം വിശ്വാസ്യയോഗ്യമാണെന്ന കാര്യവും പുറത്തുവന്നിട്ടുണ്ട്. ഈ ഉത്തരവാദിത്വം നിർവഹിക്കാതെ ഉരുണ്ട് കളിക്കുന്ന നിലപാട് കേരളത്തിന്റെ താല്‍പര്യങ്ങളെ തകർക്കുന്നതാണെന്നും,കരാർ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാനത്തിന്റെ താല്‍പര്യം മുൻനിർത്തിയുള്ള നടപടികള്‍ സ്വീകരിക്കാൻ സർക്കാർ ബാധ്യസ്ഥമാണ് എന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala