Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മൂന്നാറില്‍ വീണ്ടും ഭീതി പടര്‍ത്തി പടയപ്പ; ആശങ്കയില്‍ ജനം

മൂന്നാറില്‍ വീണ്ടും ഭീതി പടര്‍ത്തി പടയപ്പ; ആശങ്കയില്‍ ജനം

Express Kerala 3 months ago

ഇടുക്കി മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടുകൊമ്പൻ 'പടയപ്പ' ഇറങ്ങി. മാട്ടുപ്പെട്ടി അരുവിക്കാട് എസ്റ്റേറ്റിലാണ് പടയപ്പ ഇറങ്ങിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ ദേവികുളം മേഖലയിലായിരുന്ന ആന ഇപ്പോള്‍ മാട്ടുപ്പെട്ടി ഭാഗത്തേക്ക് എത്തിയതോടെ വലിയ ഭീതിയിലാണ് പ്രദേശവാസികള്‍.

കഴിഞ്ഞ ദിവസങ്ങളില്‍ ദേവികുളം ഫാക്ടറി ഡിവിഷനിലെ തൊഴിലാളി ലയങ്ങള്‍ക്കു മുൻപിലാണ് പടയപ്പയെ കണ്ടത്. സൈലന്റ്‌വാലി, ഗൂഡാർവിള, നെറ്റിക്കുടി വഴി ദേവികുളത്തെത്തിയ ആന തൊഴിലാളികളുടെ അടുക്കളത്തോട്ടങ്ങള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. തുടര്‍ന്ന് ദ്രുതകർമസേന എത്തിയാണ് ആനയെ കാട്ടിലേക്ക് ഓടിച്ചത്. എന്നാല്‍ ഇപ്പോള്‍ മാട്ടുപ്പെട്ടിയിലും തോട്ടങ്ങള്‍ നശിപ്പിച്ചുകൊണ്ട് പടയപ്പ തുടരുന്നത് വനം വകുപ്പിനും പ്രദേശവാസികള്‍ക്കും തലവേദനയാകുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala