Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നാണക്കേട് തന്നെ..! ഡ്രസ്സിങ് റൂമില്ല, വാഷ്റൂം 500 മീറ്റര്‍ അകലെ; ഏഷ്യൻ ഗെയിംസ് ഒരുക്കങ്ങളില്‍ ബി.സി.സി.ഐക്ക് അതൃപ്തി

നാണക്കേട് തന്നെ..! ഡ്രസ്സിങ് റൂമില്ല, വാഷ്റൂം 500 മീറ്റര്‍ അകലെ; ഏഷ്യൻ ഗെയിംസ് ഒരുക്കങ്ങളില്‍ ബി.സി.സി.ഐക്ക് അതൃപ്തി

Express Kerala 1 week ago

ന്യൂഡല്‍ഹി: ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയുടെ മുൻനിര താരങ്ങള്‍ പങ്കെടുക്കാനിരിക്കെ മത്സരവേദിയിലെ സൗകര്യങ്ങളെച്ചൊല്ലി ബി.സി.സി.ഐക്ക് അതൃപ്തി.

താരങ്ങള്‍ക്കായി ഒരുക്കിയ താമസമുറികള്‍ ചെറുതാണെന്നും മത്സരവേദിയില്‍ മതിയായ സൗകര്യങ്ങളില്ലെന്നും ഉള്‍പ്പെടെയുള്ള പരാതികളാണ് ബി.സി.സി.ഐയും ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലും ഉന്നയിച്ചതെന്നാണ് റിപ്പോർട്ട്. വിവിധ വിഷയങ്ങളിലെ അതൃപ്തി ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ വഴി ബന്ധപ്പെട്ട ബോർഡുകള്‍ അറിയിച്ചതായും വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്തു.

സെപ്റ്റംബർ 20ന് ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിനായി മുൻനിര താരങ്ങളടങ്ങിയ ഇന്ത്യൻ ടീമിനെ ജൂണില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. സൗകര്യങ്ങള്‍ പരിമിതമാണെങ്കില്‍ ഇന്ത്യ ബി ടീമിനെ അയച്ചേക്കുമെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം ബി.സി.സി.ഐ പ്രതിനിധി നിഷേധിച്ചു. ജപ്പാനിലെ ഒരുക്കങ്ങളില്‍ ബി.സി.സി.ഐക്കും ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിനും അതൃപ്തിയുണ്ടെന്നത് ശരിയാണെന്നും, നേരത്തെ പ്രഖ്യാപിച്ച ടീമില്‍ മാറ്റമുണ്ടാകില്ലെന്നും ബോർഡ് അംഗം വ്യക്തമാക്കി.

ഐച്ചി നഗോയയിലാണ് ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുന്നത്. താരങ്ങള്‍ക്കുള്ള ഡ്രസ്സിങ് റൂമുകള്‍ സ്ഥിരം സംവിധാനത്തിന് പകരം താല്‍ക്കാലിക ടെന്റുകളിലാണ് ഒരുക്കിയിരിക്കുന്നത്. ഈ ടെന്റുകളില്‍നിന്ന് ഏകദേശം 500 മീറ്റർ അകലെയാണ് വാഷ്റൂമുകള്‍. രണ്ടുപേർക്ക് താമസിക്കാവുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന ഹോട്ടല്‍ മുറികള്‍ വളരെ ചെറുതാണെന്നും ബി.സി.സി.ഐ പരാതിപ്പെട്ടിട്ടുണ്ട്. 2023ലെ ഏഷ്യൻ ഗെയിംസില്‍ സ്വർണമെഡല്‍ നേടിയ ഇന്ത്യ ഇത്തവണയും മുൻനിര ടീമിനെയാണ് ഇറക്കുന്നത്.

ഏഷ്യൻ ഗെയിംസിന് മുന്നോടിയായി താരങ്ങളുടെ പരിശീലനത്തിനും മത്സരത്തിനും ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നിരിക്കെയാണ് ബി.സി.സി.ഐയുടെ പരാതികള്‍ പുറത്തുവരുന്നത്. സൗകര്യങ്ങളിലെ പരിമിതികള്‍ ചൂണ്ടിക്കാട്ടിയിട്ടും പ്രഖ്യാപിച്ച ടീമില്‍ മാറ്റമുണ്ടാകില്ലെന്ന ബോർഡിന്റെ നിലപാടാണ് നിലവില്‍ വ്യക്തമാകുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala