നൂറുരൂപ നല്‍കാൻ വിസമ്മതിച്ചതിന് യുവാവിനെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
ജയനഗർ സ്വദേശി വീരമണികണ്ഠ എന്ന വിജയ്‌യെയാണ് ബെംഗളൂരു അഡീഷണല്‍ സിറ്റി സെഷൻസ് കോടതി ശിക്ഷിച്ചത്. ശകംബരി നഗർ സ്വദേശി ദിനകരൻ (34) ആണ് കൊല്ലപ്പെട്ടത്.
2018 ജൂലായ് 17-നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയായ വീരമണികണ്ഠ ദിനകരനോട് 100 രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മുൻപ് നല്‍കിയ കടം തിരികെ ചോദിച്ച ദിനകരൻ പണം നല്‍കാൻ വിസമ്മതിച്ചു. തുടർന്നുണ്ടായ തർക്കത്തിനിടയില്‍ പ്രതി കത്തിയെടുത്ത് ദിനകരന്റെ കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പിഴത്തുക കൊല്ലപ്പെട്ട ദിനകരന്റെ ഭാര്യക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.

