അണ്ടർ-19 ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെയുള്ള വിജയത്തിന് പിന്നാലെ ഇന്ത്യൻ ടീം നടത്തിയ ആഘോഷങ്ങള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ.
ഫൈനലില്‍ അവസാന പന്തില്‍ ഒരു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ജയത്തിന് ശേഷം ഇന്ത്യൻ താരങ്ങള്‍ ഗ്രൗണ്ടില്‍ ആവേശത്തോടെ ആഘോഷിക്കുകയും ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ വാക്കുതർക്കമുണ്ടാവുകയും ചെയ്തിരുന്നു. ഇതിനെയാണ് മഞ്ജരേക്കർ വിമർശിച്ചത്.
പാകിസ്ഥാനെതിരായ വിജയങ്ങള്‍ ഇത്തരത്തില്‍ ആഘോഷിക്കുന്നത് അവസാനിപ്പിക്കണമെന്ന് മഞ്ജരേക്കർ എക്സില്‍ കുറിച്ചു. ഇന്ത്യയുടെ നിലവാരത്തിനൊത്ത എതിരാളിയല്ല പാകിസ്ഥാനെന്നും, അവരെ അനായാസം കീഴടക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയ, ന്യൂസീലൻഡ്, ഇംഗ്ലണ്ട് തുടങ്ങിയ ശക്തരായ ടീമുകള്‍ക്കെതിരായ വിജയങ്ങളാണ് ഇത്തരത്തില്‍ ആവേശത്തോടെ ആഘോഷിക്കേണ്ടതെന്നും മഞ്ജരേക്കർ കൂട്ടിച്ചേർത്തു.

