Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പണം കായ്ക്കുന്ന മരം നട്ടാലോ..? പഴയ ജീവിതം മടുത്തെങ്കില്‍ ഇത് വായിക്കാം

പണം കായ്ക്കുന്ന മരം നട്ടാലോ..? പഴയ ജീവിതം മടുത്തെങ്കില്‍ ഇത് വായിക്കാം

Express Kerala 1 week ago

ണം സമ്പാദിക്കുന്നതിലും അധികാരമുറപ്പിക്കുന്നതിലും വിജയിച്ചവർക്ക് പിന്നില്‍ ചില കൃത്യമായ തന്ത്രങ്ങളുണ്ട്. മിക്കവരും ദരിദ്രരായി തുടരുമ്പോള്‍ ഒരു ചെറിയ വിഭാഗം മാത്രം സമ്പന്നരാകുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഇറ്റാലിയൻ ചിന്തകൻ നിക്കോളോ മാക്കിയവെല്ലിയുടെ തത്വങ്ങളില്‍ ഉത്തരമുണ്ട്.

പണം എന്നത് വെറും കറൻസിയല്ല, മറിച്ച്‌ അധികാരത്തിന്റെ വിപുലീകരണമാണെന്ന് അദ്ദേഹം പഠിപ്പിക്കുന്നു. സാമ്പത്തിക ഭദ്രത ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട മാക്കിയവെല്ലിയൻ നിയമങ്ങള്‍ ഇതാ.

ആദ്യത്തെ നിയമം ഭയത്തെയും ബഹുമാനത്തെയും കുറിച്ചുള്ളതാണ്. ആളുകള്‍ നിങ്ങളെ സ്നേഹിക്കുന്നതിനേക്കാള്‍ ഭയക്കുന്നതാണ് അധികാരത്തില്‍ നില്‍ക്കാൻ നല്ലതെന്ന് അദ്ദേഹം വിശ്വസിച്ചു. സമ്പന്നനാകാൻ അല്പം ക്രൂരതയും നിർദയത്വവും ആവശ്യമാണ്. വികാരങ്ങള്‍ക്ക് അടിമപ്പെട്ട് തീരുമാനങ്ങള്‍ എടുക്കുന്നത് സാമ്പത്തിക പരാജയത്തിന് വഴിവെക്കും. ലക്ഷ്യത്തില്‍ മാത്രം കണ്ണുനട്ടിരിക്കുന്നവർക്ക് വഞ്ചനയെന്ന ആയുധവും ഒരുപക്ഷെ ആവശ്യമായി വന്നേക്കാം.

മറ്റൊരു പ്രധാന പാഠം ഭാഗ്യത്തെക്കുറിച്ചാണ്. അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നവർ പരാജയപ്പെടുന്നു. പകരം സ്വന്തം മാർഗങ്ങള്‍ ഉപയോഗിച്ച്‌ ഭാഗ്യത്തെ അനുകൂലമാക്കുന്നവരാണ് വിജയിക്കുന്നത്. ഒപ്പം, സ്വന്തം സൈന്യത്തെ ആശ്രയിക്കുന്നവരായിരിക്കണം സമ്പന്നർ. മറ്റുള്ളവരുടെ വാഗ്ദാനങ്ങളെ അമിതമായി വിശ്വസിക്കുന്നത് സാമ്പത്തിക തകർച്ചയ്ക്ക് കാരണമാകും.

ALSO READ:കുറ്റബോധം കുത്തിനോവിക്കില്ലേ, നുണയ്ക്ക് എത്ര കാലം ജീവിക്കാനാകും..! പോളിഗ്രാഫ് പരിശോധന നിർണ്ണായകമാകുന്നു

എല്ലാറ്റിനും ഉപരിയായി, ജനങ്ങളുടെ പിന്തുണ നിലനിർത്തിക്കൊണ്ടുതന്നെ അധികാരം കയ്യാളാൻ പഠിക്കണം. ദാനം നല്‍കുന്നതിനേക്കാള്‍ പ്രധാനം തന്ത്രപരമായ നിക്ഷേപങ്ങളാണ്. സ്വയം സംരക്ഷിക്കാനും മറ്റുള്ളവരെ നിയന്ത്രിക്കാനും കഴിയുന്നവനാണ് യഥാർത്ഥ ഭരണാധികാരിയും സമ്പന്നനും.

ചുരുക്കത്തില്‍, മടി പിടിച്ചിരുന്നോ വികാരങ്ങള്‍ക്ക് വഴങ്ങിയോ പണം സമ്പാദിക്കാൻ കഴിയില്ല. ലോകം ക്രൂരമാണ്, അതില്‍ വിജയിക്കാൻ നിങ്ങള്‍ക്കും ആ ക്രൂരതയുടെയും തന്ത്രത്തിന്റെയും ഒരംശം ആവശ്യമാണ്, പക്ഷെ അത് മറ്റുള്ളവരെ വേദനിപ്പിക്കുന്നതാവരുത്, മറിച്ച്‌ മനസ്സിനെ തളർത്തുന്ന ചിന്തകളെ ഇല്ലാതാക്കിക്കൊണ്ടാവണം എന്ന് സാരം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala