Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'പഞ്ചസാര വില കൂടട്ടെ, 40 കഴിഞ്ഞവര്‍ ഒഴിവാക്കട്ടെ..! മന്ത്രിയുടെ നിര്‍ദേശം വിവാദത്തില്‍

'പഞ്ചസാര വില കൂടട്ടെ, 40 കഴിഞ്ഞവര്‍ ഒഴിവാക്കട്ടെ..! മന്ത്രിയുടെ നിര്‍ദേശം വിവാദത്തില്‍

Express Kerala 1 week ago

ഭോപ്പാല്‍: പഞ്ചസാരയെക്കുറിച്ചുള്ള മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയവർഗീയയുടെ പരാമർശം പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു.

40 വയസ്സിന് മുകളിലുള്ളവർ പഞ്ചസാര കഴിക്കുന്നത് ഒഴിവാക്കാൻ പഞ്ചസാരയുടെ വില കുത്തനെ ഉയർത്തണമെന്നാണ് മന്ത്രിയുടെ നിർദേശം. കുട്ടികള്‍ക്ക് മാത്രം സർക്കാർ ന്യായവില കടകളിലൂടെ കുറഞ്ഞ വിലയില്‍ പഞ്ചസാര ലഭ്യമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുതിർന്നവർക്ക് റിഫൈൻഡ് പഞ്ചസാര ആരോഗ്യത്തിന് ദോഷകരമാണെന്നും, 40 കഴിഞ്ഞവർ വെള്ള പഞ്ചസാര പൂർണമായി ഒഴിവാക്കുകയോ പകരം ശർക്കര ഉപയോഗിക്കുകയോ ചെയ്യണമെന്നാണ് ആയുർവേദ വിദഗ്ധരില്‍ നിന്നുള്ള നിർദേശമെന്നും വിജയവർഗീയ പറഞ്ഞു.

ഉത്സവകാലത്തിന് മുന്നോടിയായി രാജ്യത്തെ പല നഗരങ്ങളിലും പഞ്ചസാരയുടെ ചില്ലറ വില ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പരാമർശം. ഏകദേശം 90 ശതമാനം ആളുകളും ഇപ്പോള്‍ മധുരപലഹാരങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്നും, താൻ പഞ്ചസാര പൂർണമായും ഒഴിവാക്കിയ ജീവിതശൈലിയാണ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പരാമർശത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തി. സാധാരണക്കാരുടെ അടുക്കളച്ചെലവ് ഉയരുന്ന സമയത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തെ പരിഹസിക്കുന്ന തരത്തിലുള്ളതാണ് മന്ത്രിയുടെ പ്രസ്താവനയെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷൻ ജിതു പട്‌വാരി ആരോപിച്ചു. അതേസമയം, സീസണല്‍ ആവശ്യകത ഉയർന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പഞ്ചസാര വിലയില്‍ വർധന തുടരുകയാണ്. വില നിയന്ത്രിക്കാൻ സർക്കാർ അസംസ്കൃത പഞ്ചസാര ഇറക്കുമതിയുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചിട്ടും ചില്ലറവില ഉയർന്ന നിലയില്‍ തുടരുന്നതാണ് വിവാദത്തിന് കൂടുതല്‍ ചൂടേകുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala