Dailyhunt
പരിശീലകന്‍ റോബര്‍ട്ട് ജാര്‍നിയെ പുറത്താക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

പരിശീലകന്‍ റോബര്‍ട്ട് ജാര്‍നിയെ പുറത്താക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

Express Kerala 6 years ago

ന്യൂഡല്‍ഹി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകന്‍ റോബര്‍ട്ട് ജാര്‍നിയെ പുറത്താക്കി. ഐഎസ്‌എല്‍ ആറാം സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ജാര്‍നിയെ പുറത്താക്കിയത്. കഴിഞ്ഞ ദിവസം ജംഷേദ്പൂര്‍ എഫ്സിയുമായി ടീം സമനിലയിലായിരുന്നു പിരിഞ്ഞത്.

പരിശീലകനും പരിശീലക സംഘവുമായി വേര്‍പിരിയുകയാണെന്നും ഇരു വിഭാഗവും തമ്മിലുള്ള പൊതുവായ ധാരണ പ്രകാരമാണ് തീരുമാനമെന്നും ക്ലബ്ബിന്റെ സമീപകാല പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നും ക്ലബ്ബ് വ്യക്തമാക്കി. ജാര്‍നിക്കും അദ്ദേഹത്തിന്റെ സംഘത്തിനും നന്ദി അറിയിക്കുന്നതായും ക്ലബ്ബ് പറഞ്ഞു.

സീസണിന്റെ ആദ്യം ടീം തിളങ്ങിയെങ്കിലും നോര്‍ത്ത് ഈസ്റ്റിന് പിന്നീട് തുടര്‍തോല്‍വികളായിരുന്നു ഫലം.

പോയന്റ് പട്ടികയില്‍ 15 കളികളില്‍നിന്നും 13 പോയന്റുമായി നോര്‍ത്ത് ഈസ്റ്റ് ഒന്‍പതാം സ്ഥാനത്താണുള്ളത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala