Dailyhunt
പശ്ചിമേഷ്യയിലെ സംഘര്‍ഷം; KEAM പരീക്ഷാകേന്ദ്രം മാറ്റാൻ അവസരം

പശ്ചിമേഷ്യയിലെ സംഘര്‍ഷം; KEAM പരീക്ഷാകേന്ദ്രം മാറ്റാൻ അവസരം

Express Kerala 2 weeks ago

ശ്ചിമേഷ്യയിലെ നിലവിലെ അസ്ഥിരത കണക്കിലെടുത്ത് കീം 2026 പരീക്ഷാർത്ഥികള്‍ക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ ഒറ്റത്തവണ അവസരം അനുവദിച്ച്‌ പ്രവേശന പരീക്ഷാ കമ്മീഷണർ ഉത്തരവിട്ടു.

ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷാകേന്ദ്രം തിരഞ്ഞെടുത്തവർക്കും, വിദേശത്തായിരിക്കുകയും കേരളത്തില്‍ കേന്ദ്രം ലഭിക്കുകയും ചെയ്തവർക്കും ഈ ആനുകൂല്യം ലഭിക്കും.

പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം വരുത്തിയതിനാല്‍ ഏപ്രില്‍ 1-ന് ലഭിക്കേണ്ടിയിരുന്ന അഡ്മിറ്റ് കാർഡുകള്‍ ഏപ്രില്‍ 8-ലേക്ക് മാറ്റിയിട്ടുണ്ട്. സി.ഇ.ഇ.യുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടല്‍ വഴി വിദ്യാർത്ഥികള്‍ക്ക് കേന്ദ്രം മാറ്റാനുള്ള അപേക്ഷ സമർപ്പിക്കാം. നിശ്ചിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

കേന്ദ്രം മാറ്റേണ്ട വിധം

ഔദ്യോഗിക വെബ്സൈറ്റ് cee.kerala.gov.in സന്ദർശിക്കുക.

‘KEAM 2026 – Candidate Portal’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും നല്‍കി ലോഗിൻ ചെയ്യുക.

മെനുവിലെ ‘Change Centre’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് പുതിയ കേന്ദ്രം നല്‍കി അപേക്ഷ സമർപ്പിക്കുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala