കോന്നി: പത്തനംതിട്ട കോന്നി വട്ടക്കാവില്‍ പതിനേഴുകാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വട്ടക്കാവ് സ്വദേശി ശബരി (17) ആണ് മരിച്ചത്.
വീടിന്റെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് വാർഡ് മെമ്പർ വിവരമറിയിച്ചതിനെത്തുടർന്ന് കോന്നി പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥിയാണ് ശബരി. അച്ഛൻ വിദേശത്താണ്. അമ്മയും അനിയത്തിയും അമ്മൂമ്മയുമാണ് കൂടെ താമസിച്ചിരുന്നത്.
മൃതദേഹം പൊട്ടി താഴേക്ക് വീണ നിലയിലായിരുന്നു കാണപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ മരണത്തില്‍ അസ്വാഭാവികതയൊന്നും കണ്ടെത്താനായിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികള്‍ക്കായി കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

