Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പെട്രോളില്‍ 25% എഥനോള്‍; വാഹനങ്ങള്‍ കേടാകുന്നുവെന്ന പരാതികള്‍ ശക്തം, കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട്!

പെട്രോളില്‍ 25% എഥനോള്‍; വാഹനങ്ങള്‍ കേടാകുന്നുവെന്ന പരാതികള്‍ ശക്തം, കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട്!

Express Kerala 5 days ago

ല്‍ഹി: പെട്രോളില്‍ 25 ശതമാനം എഥനോള്‍ കലർത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം തല്‍ക്കാലത്തേക്ക് മന്ദഗതിയിലാക്കി.

20 ശതമാനം എഥനോള്‍ കലർത്തിയ ഇന്ധനം (E20) ഉപയോഗിക്കുന്നതുമൂലം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നുണ്ടെന്ന വ്യാപകമായ പരാതികള്‍ ഉയർന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ നടപടി.

ജനരോഷവും സാങ്കേതിക പ്രശ്നങ്ങളും

നിലവില്‍ രാജ്യത്തെ പമ്പുകളില്‍ ലഭ്യമാകുന്ന E20 ഇന്ധനം വാഹനങ്ങളുടെ എഞ്ചിനുകളെയും മറ്റ് യന്ത്രഭാഗങ്ങളെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. ഇത് തെളിയിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും പരാതികളും നിരവധി പേർ ദിവസേന സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍, പരാതികള്‍ ഗൗരവമായി പരിശോധിക്കണമെന്ന നിർദ്ദേശം കഴിഞ്ഞയാഴ്ച ചേർന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ ഉയർന്നിരുന്നു.

പദ്ധതി മാറ്റങ്ങള്‍

E25 ഇന്ധനം നടപ്പിലാക്കുന്നത് അടിയന്തിരമായി നിർത്തിവെച്ച്‌, ഘട്ടംഘട്ടമായി മാത്രം മുന്നോട്ട് പോകാനാണ് ഇപ്പോള്‍ സർക്കാർ ആലോചിക്കുന്നത്. വാഹന നിർമ്മാതാക്കള്‍ക്ക് പുതിയ ഇന്ധനത്തിന് അനുയോജ്യമായ രീതിയില്‍ എഞ്ചിനുകളില്‍ മാറ്റം വരുത്താൻ കൂടുതല്‍ സമയം അനുവദിക്കും. E20 ഇന്ധനവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി വാഹന ഭാഗങ്ങളുടെ നിർമ്മാതാക്കളുമായി ചർച്ച നടത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ, 22% മുതല്‍ 30% വരെ എഥനോള്‍ അടങ്ങിയ ഇന്ധനങ്ങള്‍ക്ക് എക്സൈസ് തീരുവയില്‍ ഇളവ് പ്രഖ്യാപിക്കുകയും, ഇതിനായുള്ള ബിഐഎസ് (BIS) മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ചെയ്ത കേന്ദ്ര സർക്കാർ നടപടികള്‍ വലിയ ആശങ്കകള്‍ക്ക് വഴിവെച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്ത്, E20 നടപ്പിലാക്കിയപ്പോള്‍ നേരിട്ട വിമർശനങ്ങള്‍ ഒഴിവാക്കി വളരെ കരുതലോടെ മാത്രമെ E25 എന്ന ലക്ഷ്യത്തിലേക്ക് സർക്കാർ നീങ്ങുകയുള്ളൂ.

NB: ഈ വാർത്തയില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala