Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പൊലീസിനെ ആക്രമിച്ച കേസ്; പ്രതി വീണ്ടും പൊലീസിനെ മര്‍ദിച്ച്‌ രക്ഷപ്പെട്ടു

പൊലീസിനെ ആക്രമിച്ച കേസ്; പ്രതി വീണ്ടും പൊലീസിനെ മര്‍ദിച്ച്‌ രക്ഷപ്പെട്ടു

Express Kerala 4 years ago

പാലക്കാട്: കള്ളമലയില്‍ പൊലീസിനെ ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ വീണ്ടും കയ്യേറ്റം ചെയ്ത് പ്രതി രക്ഷപ്പെട്ടു.

ലോക്ക്ഡൗണ്‍ സമയത്ത് മുക്കാലി ചെക്ക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഷാലുവെന്ന പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച കേസില്‍ കള്ളമല സ്വദേശി സിജോ ജെ ഫെന്‍സര്‍ (35) എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയി. സിജോ വീട്ടിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് അഗളി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഹരികൃഷ്ണനും സംഘവും ഇയാളുടെ വീട്ടിലെത്തി. പൊലീസിനെ കണ്ട സിജോ ഉദ്യോഗസ്ഥരെ ആക്രമിച്ച്‌ രക്ഷപ്പെടുകയായിരുന്നു.

പ്രതിയുടെ ആക്രമണത്തില്‍ സിവില്‍ പൊലീസ് ഓഫിസര്‍ സുരേഷിന്റെ കൈക്ക് ഒടിവ് സംഭവിച്ചിട്ടുണ്ട്. സുരേഷിനെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിജോക്കെതിരെ വനംവകുപ്പിലും പൊലീസിലും മുമ്ബും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala