തൃശൂർ: പൊതുസ്ഥലത്ത് ബൈക്കിലെത്തി കാല്‍നടയാത്രക്കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി പിടിയില്‍.
തിരുവത്ര കണ്ണംകര സ്വദേശി നൗഷാദ് (40) ആണ് ചാവക്കാട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം ഒമ്പതാം തീയതി പാലുവായില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവസ്ഥലത്തിന് സമീപത്തെ സി.സി.ടി.വി. ക്യാമറകള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ ശക്തമായ അന്വേഷണമാണ് പ്രതിയെ കുറിച്ച് നിർണായക സൂചന നല്‍കിയത്. കറുത്ത സ്പ്ലെൻഡർ ബൈക്കിലാണ് പ്രതി എത്തിയതെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന്, എസ്.എച്ച്.ഒ. പ്രീത ബാബുവിന്റെ നേതൃത്വത്തില്‍ സി.പി.ഒമാരായ റോബര്‍ട്ട്, അജിത്ത് ലാല്‍, ടി. അരുണ്‍ എന്നിവരടങ്ങുന്ന സംഘം അഞ്ചങ്ങാടിയില്‍ വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

