Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രതിഷേധ മാര്‍ച്ച്‌ പിൻവലിച്ച്‌ സിജെപി; തീരുമാനം സുപ്രീം കോടതിയെ അറിയിച്ചു

പ്രതിഷേധ മാര്‍ച്ച്‌ പിൻവലിച്ച്‌ സിജെപി; തീരുമാനം സുപ്രീം കോടതിയെ അറിയിച്ചു

Express Kerala 3 weeks ago

സെപ്റ്റംബർ 5- ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധ മാർച്ച്‌ പിൻവലിക്കുന്നതായി സിജെപി അറിയിച്ചു. ഇക്കാര്യം ഔദ്യോഗികമായി സുപ്രീം കോടതിയെ സിജെപി വക്താവ് സൗരവ് ദാസ് നേരിട്ട് അറിയിച്ചു.

സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അനുകൂലമായ ഇടപെടലുകളുടെയും ഉറപ്പുകളുടെയും അടിസ്ഥാനത്തിലാണ് ഈ പിന്മാറ്റമെന്നാണ് വിവരം.

ജീവനൊടുക്കിയവരുടെ കുടുംബങ്ങള്‍ക്ക് അർഹമായ ധനസഹായം നല്‍കിയതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കോടതിയില്‍ സമർപ്പിച്ചിട്ടുണ്ട്. ഈ നടപടിയുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധവുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സംഘടന എത്തിയത്.

സർക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള ആശ്വാസ നടപടികള്‍ ഉണ്ടായ സാഹചര്യത്തില്‍ കോടതി നടപടികള്‍ തൃപ്തികരമാണെന്ന് വിലയിരുത്തപ്പെടുന്നു. വിഷയത്തില്‍ കേന്ദ്ര സർക്കാർ എടുത്ത തീരുമാനങ്ങള്‍ കോടതി അംഗീകരിച്ചിട്ടുണ്ട്. തുടർനടപടികള്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പുരോഗമിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala