Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രിന്‍സിപ്പലിനെതിരെ പ്രതിഷേധം, ഓഫീസിനുള്ളില്‍ പൂട്ടിയിട്ടു; നീതി തേടി മുഖ്യന്റെ അടുത്തേക്ക്

പ്രിന്‍സിപ്പലിനെതിരെ പ്രതിഷേധം, ഓഫീസിനുള്ളില്‍ പൂട്ടിയിട്ടു; നീതി തേടി മുഖ്യന്റെ അടുത്തേക്ക്

Express Kerala 6 years ago

കോഴിക്കോട്: കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച്‌ വിദ്യാര്‍ത്ഥികള്‍. തുടര്‍ന്ന് കോളജ് പ്രിന്‍സിപ്പലിനെ കെഎസ്യു പ്രവര്‍ത്തകര്‍ ഓഫീസിനുള്ളില്‍ പൂട്ടിയിട്ടു. പ്രിന്‍സിപ്പല്‍ പക്ഷപാതപരമായി പെരുമാറി എന്ന് ആരോപിച്ചാണ് പ്രവര്‍ത്തകരുടെ ഈ നടപടി. പിന്നാലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്ത് വന്നു.

അതേസമയം, ജസ്പ്രീത് സിംഗിന്റെ മരണത്തെ തുടര്‍ന്ന് കോടതിയെ സമീപിക്കുമെന്നാണ് സഹോദരി മനീഷ പറയുന്നത്. പ്രിന്‍സിപ്പലും എക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റും പക്ഷപാതം കാണിച്ചെന്ന് സഹോദരിയും പറയുന്നുണ്ട്. രണ്ടുതവണ കണ്ടനേഷന്‍ അനുവദിക്കാമെന്ന് ചട്ടം ഉണ്ടായിട്ടും പ്രിന്‍സിപ്പല്‍ അത് മറച്ചുവെച്ചു.

സഹോദരന് നീതി ലഭിക്കാന്‍ മുഖ്യമന്ത്രിയെ സമീപിക്കുമെന്നും സഹോദരി മനീഷ പറഞ്ഞു.

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala