താമരശ്ശേരി പൂനൂർ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ എകരൂല്‍ സ്വദേശി ഷിജുവിന്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു കോണ്‍ക്രീറ്റ് തൊഴിലാളിയായ ഷിജു ഒഴുക്കില്‍പ്പെട്ടത്.
തുടർന്ന് നടത്തിയ വിപുലമായ തിരച്ചിലുകള്‍ക്കൊടുവില്‍ പൂനൂർ പാലത്തിന്റെ താഴെ ഭാഗത്തുനിന്നുമാണ് ഇന്ന് മൃതദേഹം കണ്ടെടുത്തത്.

