Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവും; കെ.കെ. ശൈലജ

സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവും; കെ.കെ. ശൈലജ

Express Kerala 1 week ago

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് കെ.കെ.

ശൈലജ രംഗത്ത്. സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുക എന്നത് പഴയകാല ഫ്യൂഡല്‍ ആചാരക്രമമാണെന്നും, സമസ്തയുടെ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ ഒട്ടും ശരിയല്ലെന്നും അവർ വ്യക്തമാക്കി. ഇന്നത്തെ കേരളത്തില്‍ മുസ്ലിം സ്ത്രീകള്‍ നല്ല വിദ്യാഭ്യാസം നേടിയവരും ജീവിതത്തിന്റെ വിവിധ തുറകളില്‍ ഉന്നത നിലവാരം പുലർത്തുന്നവരുമാണെന്നും അവർ ചൂണ്ടിക്കാട്ടി.

എം.എല്‍.എമാരും, ജനപ്രതിനിധികളും, ജഡ്ജിമാരും, ഡോക്ടർമാരും, അധ്യാപകരുമായി സ്ത്രീകള്‍ സമൂഹത്തില്‍ തിളങ്ങുന്നുണ്ടെന്നും പൊതുഇടങ്ങളില്‍ ഒത്തുചേരുകയും വേദികള്‍ പങ്കിടുകയും ചെയ്യുന്നത് കൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടുന്നില്ലെന്നും കെ.കെ. ശൈലജ ഓർമ്മിപ്പിച്ചു. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന സമസ്തയില്‍ നിന്ന് ഇങ്ങനെയൊരു പരാമർശമുണ്ടായത് ആശങ്കാജനകമാണ് കെ കെ ശൈലജ കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala