Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സാംസങ് ഗാലക്‌സി എസ്‌26 എഫ്‌ഇ ഉടൻ എത്തും? കരുത്തുറ്റ പ്രോസസറും അത്യാധുനിക ഫീച്ചറുകളും ചോര്‍ന്നു

സാംസങ് ഗാലക്‌സി എസ്‌26 എഫ്‌ഇ ഉടൻ എത്തും? കരുത്തുറ്റ പ്രോസസറും അത്യാധുനിക ഫീച്ചറുകളും ചോര്‍ന്നു

Express Kerala 7 months ago

സാംസങ്ങിന്റെ ജനപ്രിയ 'ഫാൻ എഡിഷൻ' പരമ്പരയിലെ പുതിയ സ്മാർട്ട്ഫോണ്‍ ഗാലക്‌സി എസ്‌26 എഫ്‌ഇ വിപണിയിലെത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകള്‍.

ഈ വർഷം സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യവാരമോ ഫോണ്‍ പുറത്തിറങ്ങുമെന്നാണ് സൂചന. പ്രമുഖ ബെഞ്ച്മാർക്കിംഗ് പ്ലാറ്റ്‌ഫോമായ ഗീക്ക്ബെഞ്ചില്‍ SM-S741U എന്ന മോഡല്‍ നമ്പറോടെ ഈ ഡിവൈസ് പ്രത്യക്ഷപ്പെട്ടതോടെയാണ് സാങ്കേതിക ലോകത്ത് ചർച്ചകള്‍ സജീവമായത്. മുൻ മോഡലുകളെ അപേക്ഷിച്ച്‌ പ്രകടനക്ഷമതയില്‍ വലിയ മുന്നേറ്റം ലക്ഷ്യമിട്ടാണ് സാംസങ് പുതിയ പതിപ്പ് അവതരിപ്പിക്കുന്നത്.

സാങ്കേതിക മികവിന്റെ കാര്യത്തില്‍ ഏറെ മുന്നിലായിരിക്കും ഗാലക്‌സി എസ്‌26 എഫ്‌ഇ എന്നാണ് സൂചനകള്‍. 10-കോർ എക്‌സിനോസ് 2500 പ്രോസസറും 8 ജിബി റാമും ഉള്‍പ്പെടുന്ന ഫോണ്‍ ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും പ്രവർത്തിക്കുക. 6.73 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും 120 ഹെർട്‌സ് റിഫ്രഷ് റേറ്റും മികച്ച ദൃശ്യാനുഭവം ഉറപ്പുനല്‍കുന്നു. ഫോട്ടോഗ്രഫി പ്രേമികള്‍ക്കായി 50 മെഗാപിക്സല്‍ പ്രൈമറി സെൻസർ ഉള്‍പ്പെടെയുള്ള ട്രിപ്പിള്‍ ക്യാമറ സംവിധാനവും 8കെ വീഡിയോ റെക്കോർഡിംഗ് സൗകര്യവും ഇതിലുണ്ടാകുമെന്നാണ് റിപ്പോർട്ട് സൂച്ചിപ്പിക്കുന്നത്.

അതേസമയം ബാറ്ററി ലൈഫിന്റെ കാര്യത്തിലും വിട്ടുവീഴ്ചയില്ലാത്ത മാറ്റങ്ങളാണ് സാംസങ് കൊണ്ടുവരുന്നത്. 5,100 എംഎഎച്ച്‌ ബാറ്ററിയും 55 വാട്‌സ് ഫാസ്റ്റ് ചാർജിംഗും ഫോണില്‍ പ്രതീക്ഷിക്കുന്നു. വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കാൻ ഐപി69 (IP69) റേറ്റിംഗും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ സ്മാർട്ട്ഫോണിന്റെ പ്രത്യേകതയാണ്. നിലവിലുള്ള എസ്‌25 എഫ്‌ഇ മോഡലിനേക്കാള്‍ കരുത്തുറ്റ പ്രോസസറും മെച്ചപ്പെട്ട ക്യാമറ ഫീച്ചറുകളും നല്‍കി സ്മാർട്ട്ഫോണ്‍ വിപണിയില്‍ മേധാവിത്വം ഉറപ്പിക്കാനാണ് സാംസങ് ലക്ഷ്യമിടുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala