Dailyhunt
സംസ്ഥാനത്ത് ഗവ.മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിക്കും

സംസ്ഥാനത്ത് ഗവ.മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിക്കും

Express Kerala 6 years ago

തിരുവനന്തപുരം : സംസ്ഥാനത്ത് ഗവ.മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിക്കും. ശമ്ബള പരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ലേബര്‍ റൂം, തീവ്രപരിചരണ വിഭാഗം, അത്യാഹിത ശസ്ത്രക്രിയകള്‍ തുടങ്ങിയവ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

13 വര്‍ഷമായിട്ട് ശമ്ബളപരിഷ്‌കരണം നടത്തിയിട്ടില്ലെന്നും, അടിയന്തര തീരുമാനം ഉടന്‍ ഉണ്ടാകണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala