Dailyhunt
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വൻ ഇടിവ്; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വൻ ഇടിവ്; ഇന്നത്തെ നിരക്കറിയാം

Express Kerala 1 week ago

ഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയില്‍ ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 1320 രൂപയാണ് ഇന്ന് കുറഞ്ഞത്.

ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,09,360 രൂപയായി താഴ്ന്നു. ഗ്രാമിന് 165 രൂപ കുറഞ്ഞ് 13,670 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഏപ്രില്‍ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1,09,240 രൂപയ്ക്ക് (ഏപ്രില്‍ 2-ന് രേഖപ്പെടുത്തിയത്) തൊട്ടടുത്താണ് ഇന്നത്തെ സ്വർണവില. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും നിലവിലെ ആഗോള സാഹചര്യങ്ങളുമാണ് വില കുറയാൻ കാരണമായത്.

അതേസമയം, സംസ്ഥാനത്തെ വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും പത്ത് പവൻ വെള്ളിക്ക് 2,500 രൂപയുമാണ് ഇന്നത്തെ നിരക്ക്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് കേരളത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണവില. നിലവില്‍ സ്വർണവിലയില്‍ തുടർച്ചയായ ഏറ്റക്കുറച്ചിലുകള്‍ പ്രകടമാകുന്ന സാഹചര്യമാണെങ്കിലും ഇന്നത്തെ വിലക്കുറവ് സാധാരണക്കാർക്ക് ആശ്വാസം നല്‍കുന്നതാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala