Dailyhunt
ഷാര്‍ജയില്‍ മിസൈലാക്രമണം! അല്‍ സുരയ്യ ടെലികോം ഓഫീസിന് നേരെ ആക്രമണം

ഷാര്‍ജയില്‍ മിസൈലാക്രമണം! അല്‍ സുരയ്യ ടെലികോം ഓഫീസിന് നേരെ ആക്രമണം

Express Kerala 3 weeks ago

യുഎഇയിലെ ഷാർജയിലുള്ള അല്‍ സുരയ്യ ടെലികോം കമ്പനിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന് നേരെ ഇറാന്റെ മിസൈലാക്രമണം.

ഷാർജ സെൻട്രല്‍ റീജിയണില്‍ നടന്ന ഈ ആക്രമണത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ പാകിസ്ഥാൻ സ്വദേശികളാണെന്നും ഇവരെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

സോഷ്യല്‍ മീഡിയ വഴിയോ മറ്റോ തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്ന് അധികൃതർ പൊതുജനങ്ങള്‍ക്ക് കർശന നിർദ്ദേശം നല്‍കി. വാർത്തകള്‍ക്കും വിവരങ്ങള്‍ക്കും ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ഈ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും ഷാർജ ഭരണകൂടം അഭ്യർത്ഥിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala