Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സിനിമ റിലീസ് അടുക്കുമ്പോള്‍ എനിക്ക് ഉറക്കം വരാറില്ല! വിഷ്ണു വിശാല്‍

സിനിമ റിലീസ് അടുക്കുമ്പോള്‍ എനിക്ക് ഉറക്കം വരാറില്ല! വിഷ്ണു വിശാല്‍

Express Kerala 1 week ago

ന്റെ സിനിമകള്‍ റിലീസ് ചെയ്യാനിരിക്കുമ്പോള്‍ കടുത്ത ഉത്കണ്ഠയും ഉറക്കമില്ലായ്മയും അനുഭവപ്പെടാറുണ്ടെന്ന് തുറന്നുപറഞ്ഞ് തമിഴ് താരം വിഷ്ണു വിശാല്‍.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താൻ നേരിടുന്ന മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച്‌ താരം മനസ്സ് തുറന്നത്. സാധാരണ ദിവസങ്ങളില്‍ കൃത്യമായി ഏഴ് മുതല്‍ എട്ട് മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കുന്ന വ്യക്തിയാണ് താനെന്നും, എന്നാല്‍ സിനിമയുടെ റിലീസ് അടുക്കുന്നതോടെ ഒട്ടും ഉറങ്ങാൻ സാധിക്കാറില്ലെന്നും വിഷ്ണു വിശാല്‍ വ്യക്തമാക്കി. കോവിഡ് കാലത്തിന് ശേഷമാണ് ഈ ആരോഗ്യപ്രശ്നങ്ങള്‍ തന്നെ കഠിനമായി അലട്ടാൻ തുടങ്ങിയതെന്നും നാളെയെന്താകും എന്ന ചിന്തയും ടെൻഷനുമാണ് ഇതിന് കാരണമാകുന്നതെന്നും താരം കൂട്ടിച്ചേർത്തു.

കോവിഡ് കാലത്ത് മാതാപിതാക്കളുടെ ആരോഗ്യത്തെക്കുറിച്ച്‌ ഓർത്ത് വലിയ ആശങ്കയുണ്ടായിരുന്നുവെന്നും, ഇപ്പോഴും പ്രായമായവരെ കാണുമ്പോള്‍ ഉള്ളില്‍ വലിയ രീതിയിലുള്ള ഉത്കണ്ഠ ഉണ്ടാകാറുണ്ടെന്നും വിഷ്ണു വിശാല്‍ പറഞ്ഞു. തന്റെ കൃത്യമായ ജീവിതചര്യകളെക്കുറിച്ചും താരം അഭിമുഖത്തില്‍ പങ്കുവെച്ചു. രാത്രി രണ്ട് മണി വരെ ഷൂട്ടിംഗ് നീണ്ടുപോയാല്‍ പോലും അത് കഴിഞ്ഞ് നേരെ ജിമ്മിലെത്തി വ്യായാമം പൂർത്തിയാക്കിയ ശേഷമാണ് താൻ ഉറങ്ങാൻ കിടക്കാറുള്ളത്. അത്രയും കർശനമായി ഫിറ്റ്നസ് നോക്കുന്ന, എട്ട് മണിക്കൂർ വരെ ഉറങ്ങിയിരുന്ന തന്നെപ്പോലൊരാള്‍ക്കാണ് ഇപ്പോള്‍ ഇത്തരം മാനസിക സമ്മർദ്ദങ്ങളും ഉറക്കമില്ലായ്മയും നേരിടേണ്ടി വരുന്നതെന്നും വിഷ്ണു വിശാല്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala