Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്പെഷ്യല്‍ റൂള്‍ അട്ടിമറിച്ച്‌ പി.എസ്.സി; ഡിവിഷണല്‍ അക്കൗണ്ടന്റ് പരീക്ഷയില്‍ ക്രമക്കേടെന്ന് ആരോപണം

സ്പെഷ്യല്‍ റൂള്‍ അട്ടിമറിച്ച്‌ പി.എസ്.സി; ഡിവിഷണല്‍ അക്കൗണ്ടന്റ് പരീക്ഷയില്‍ ക്രമക്കേടെന്ന് ആരോപണം

Express Kerala 1 week ago

തിരുവനന്തപുരം: കേരള പി.എസ്.സി നടത്തിയ ഡിവിഷണല്‍ അക്കൗണ്ടന്റ് പരീക്ഷയില്‍ വ്യാപക ക്രമക്കേട് നടന്നതായി ആരോപണം.

പരീക്ഷാ രീതിയിലും വിഷയത്തിലും വ്യക്തമായ സ്പെഷ്യല്‍ റൂള്‍ നിലവിലുള്ള ചുരുക്കം പരീക്ഷകളില്‍ ഒന്നാണിത്. എന്നാല്‍, ഈ റൂള്‍ വ്യവസ്ഥകള്‍ പൂർണ്ണമായും ലംഘിച്ചുകൊണ്ട് പി.എസ്.സി രണ്ട് തവണയായി പരീക്ഷ നടത്തുകയും ചട്ടപ്രകാരമുള്ള അനുപാതം അട്ടിമറിക്കുകയും ചെയ്തതായാണ് പരാതി ഉയർന്നിരിക്കുന്നത്.

യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി പുതിയ ഉദ്യോഗാർത്ഥികളെ തിരുകിക്കയറ്റാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. പി.എസ്.സിയുടെ ഈ അശാസ്ത്രീയമായ നടപടി മൂലം ബൈ ട്രാൻസ്ഫർ വഴി പ്രൊമോഷൻ പ്രതീക്ഷിച്ചിരുന്ന യു.ഡി ക്ലർക്കുമാർക്ക് പരീക്ഷ എഴുതാനും ജോലിയില്‍ പ്രവേശിക്കാനുമുള്ള വലിയ അവസരമാണ് നഷ്ടമായിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala