Dailyhunt
സ്ഫടികത്തിന് ശേഷം പിണങ്ങിയോ? മോഹൻലാലിനൊപ്പം എന്തുകൊണ്ട് സിനിമ ചെയ്യുന്നില്ല; മറുപടി നല്‍കി ഉര്‍വശി

സ്ഫടികത്തിന് ശേഷം പിണങ്ങിയോ? മോഹൻലാലിനൊപ്പം എന്തുകൊണ്ട് സിനിമ ചെയ്യുന്നില്ല; മറുപടി നല്‍കി ഉര്‍വശി

Express Kerala 1 week ago

ലയാള സിനിമയിലെ എക്കാലത്തെയും മികച്ച ജോഡികളിലൊന്നാണ് മോഹൻലാലും ഉർവശിയും. ഭരതം, മിഥുനം, യോദ്ധ, സ്ഫടികം തുടങ്ങി ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്.

എന്നാല്‍ 1995-ല്‍ പുറത്തിറങ്ങിയ ‘സ്ഫടിക’ത്തിന് ശേഷം എന്തുകൊണ്ടാണ് ഈ ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കാത്തത് എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഉർവശി. തങ്ങള്‍ക്കിടയില്‍ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും മികച്ച തിരക്കഥകള്‍ ലഭിക്കാത്തതാണ് കാരണമെന്നും താരം വ്യക്തമാക്കി.

ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഉർവശി മനസ്സ് തുറന്നത്. മോഹൻലാലും താനും ഒന്നിക്കുമ്പോള്‍ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷകളുണ്ടാകുമെന്നും, പ്രത്യേകിച്ച്‌ ഹ്യൂമറിന് പ്രാധാന്യമുള്ള കഥകളാണ് അവർ ആഗ്രഹിക്കുന്നതെന്നും ഉർവശി പറഞ്ഞു. പുതിയ സംവിധായകർ പലരും തങ്ങളെ വെച്ച്‌ സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, പഴയ സിനിമകളേക്കാള്‍ മികച്ചതാകണമെന്ന ടെൻഷൻ അവരെ പിന്നോട്ട് വലിക്കുന്നു. മുൻപ് ചെയ്തതിനേക്കാള്‍ മികച്ച ഒരു സ്ക്രിപ്റ്റ് ലഭിച്ചാല്‍ തീർച്ചയായും വീണ്ടും ഒന്നിക്കുമെന്നും ഉർവശി കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala