Dailyhunt
സുഭാഷ് വാസുവിനെതിരായ നടപടി; ബിഡിജെഎസ്  സംസ്ഥാന കൗണ്‍സില്‍  ഇന്ന്

സുഭാഷ് വാസുവിനെതിരായ നടപടി; ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ ഇന്ന്

Express Kerala 6 years ago

ചേര്‍ത്തല: വിമതനീക്കം ശക്തമാക്കിയ ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെതിരായ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ ഇന്ന് സംസ്ഥാന കൗണ്‍സില്‍ ചേര്‍ത്തലയില്‍ ചേരും. സുഭാഷ് വാസുവിനെ പുറത്താക്കണമെന്ന പ്രമേയങ്ങള്‍ ബിഡിജെഎസ് ജില്ലാ കമ്മിറ്റികള്‍ പാസ്സാക്കിയിരുന്നു.

സാമ്ബത്തിക തിരിമറികളില്‍ സുഭാഷ് വാസുവിനോട് പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. മറുപടി നല്‍കാത്തതിന് പുറമെ വെള്ളാപ്പള്ളിക്കും തുഷാറിനമെതിരെ കൂടുതല്‍ ആരോപണങ്ങളുമായി സുഭാഷ് വാസു പരസ്യമായി രംഗത്തെത്തിയിരുന്നു.

വിമതനീക്കം ശക്തമാക്കിയ സുഭാഷ് വാസുവിനെ എത്രയും വേഗം പുറത്താക്കുകയാണ് ഔദ്യോഗിക വിഭാഗത്തിന്റെ ലക്ഷ്യം.

അതിനിടെ, എസ്‌എന്‍ഡിപിയുടെ മാവേലിക്കര ഓഫീസില്‍ നിന്ന് സുഭാഷ് വാസു പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചെന്നാരോപിച്ച്‌ അഡ്മിനിസ്‌ട്രേറ്റര്‍ സിനില്‍ മുണ്ടപ്പള്ളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala