Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹം! രമേശ് ചെന്നിത്തല

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹം! രമേശ് ചെന്നിത്തല

Express Kerala 3 weeks ago

പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണെന്ന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല.

ഈ വിഷയത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനായി ക്രൈംബ്രാഞ്ച് എഡിജിപിക്ക് പ്രത്യേക അന്വേഷണത്തിന് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കേരള പൊലീസ് ഇതിനോടകം തന്നെ ഇന്റർപോളുമായി ബന്ധപ്പെട്ട് കാര്യങ്ങളുടെ സ്ഥിതി പരിശോധിച്ചുവരികയാണ്. വയലാർ രവി ആഭ്യന്തരമന്ത്രിയായിരുന്ന കാലഘട്ടത്തിലെ കേസുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോർട്ടുകള്‍ പൂഴ്ത്തിവെച്ചെന്ന ആരോപണങ്ങളെ രമേശ് ചെന്നിത്തല തള്ളിക്കളഞ്ഞു. ഈ കാലയളവിലെ സംഭവത്തില്‍ യാതൊരുവിധത്തിലുള്ള രേഖകളോ വിവരങ്ങളോ മൂടിവെക്കേണ്ട ആവശ്യവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala