Dailyhunt
സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം; ദൂരപരിധിയില്ലാതെ ദീര്‍ഘദൂര പെര്‍മിറ്റുകള്‍ പുതുക്കി നല്‍കിത്തുടങ്ങി

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം; ദൂരപരിധിയില്ലാതെ ദീര്‍ഘദൂര പെര്‍മിറ്റുകള്‍ പുതുക്കി നല്‍കിത്തുടങ്ങി

Express Kerala 1 week ago

സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ക്ക് ആശ്വാസമായി ദൂരപരിധി നിബന്ധനയില്ലാതെ ദീർഘദൂര പെർമിറ്റുകള്‍ മോട്ടോർ വാഹന വകുപ്പ് പുതുക്കി നല്‍കിത്തുടങ്ങി.

കൊല്ലം-കുമളി, എറണാകുളം-കുമളി, കോട്ടയം-കുമളി, കോഴിക്കോട്-എറണാകുളം തുടങ്ങിയ പ്രധാന റൂട്ടുകളിലെ പെർമിറ്റുകളാണ് ഇപ്പോള്‍ പുതുക്കിയത്. 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുള്ള റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാരിന്റെ ‘മോട്ടോർ വെഹിക്കിള്‍ സ്‌കീം’ ഹൈക്കോടതി റദ്ദാക്കിയതിനെത്തുടർന്നാണ് ഈ നടപടി.

സർക്കാർ നിബന്ധന നിയമവിരുദ്ധമാണെന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷൻ ബെഞ്ചും നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതോടെ പെർമിറ്റുകള്‍ പുതുക്കുന്നത് മാസങ്ങളോളം വൈകുകയായിരുന്നു. ഇതിനിടെ വിധി നടപ്പാക്കാത്തതില്‍ മലപ്പുറം, ഇടുക്കി ആർ.ടി.ഒമാർക്കെതിരെ കോടതി കോടതിയലക്ഷ്യ നടപടികളും സ്വീകരിച്ചിരുന്നു. നിയമതടസ്സങ്ങള്‍ നീങ്ങിയതോടെ ദീർഘദൂര സർവീസ് നടത്തുന്ന 241-ഓളം സ്വകാര്യ ബസുകള്‍ക്ക് വൈകാതെ തന്നെ പെർമിറ്റുകള്‍ ലഭ്യമാകുമെന്നാണ് സൂചന. പുതിയ പെർമിറ്റുകള്‍ അനുവദിക്കാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala