Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്വര്‍ണം വാങ്ങാൻ പോവുകയാണോ? ജൂലൈയിലെ റെക്കോര്‍ഡ് വില വര്‍ധനയുമായി വിപണി!

സ്വര്‍ണം വാങ്ങാൻ പോവുകയാണോ? ജൂലൈയിലെ റെക്കോര്‍ഡ് വില വര്‍ധനയുമായി വിപണി!

Express Kerala 1 week ago

സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും വൻ കുതിപ്പ്. ഇന്ന് മാത്രം ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 2,360 രൂപയുടെ വർധനവാണുണ്ടായത്.

ഇതോടെ പവന് 1,07,800 രൂപ എന്ന നിലയിലേക്ക് വില ഉയർന്നു. ജൂലൈ ഒന്നിന് 1,03,240 രൂപയായിരുന്നു വിലയെന്നിരിക്കെ, വളരെ ചെറിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സ്വർണവില വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം ഇപ്പോള്‍ വ്യാപാരം നടത്തുന്നത്.

ഇന്നത്തെ കണക്കുകള്‍ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 295 രൂപ വർധിച്ച്‌ 13,475 രൂപയിലെത്തി. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 322 രൂപ കൂടി 14,700 രൂപയിലും, 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 241 രൂപ വർധിച്ച്‌ 11,025 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ഓഹരി വിപണിയില്‍ കുതിപ്പ്; സെൻസെക്സും നിഫ്റ്റിയും നേട്ടത്തില്‍; ഐടി ഓഹരികളുടെ റാലി വിപണിക്ക് കരുത്തേകുന്നു!

സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ പണിക്കൂലിയും ജിഎസ്ടിയും കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ജ്വല്ലറികളില്‍ നിന്ന് ആഭരണമായി വാങ്ങുമ്പോള്‍ കുറഞ്ഞത് 5% പണിക്കൂലിയും 3% ജിഎസ്ടിയും ചേരുമ്പോള്‍ ഒരു പവൻ സ്വർണാഭരണത്തിന് ഏകദേശം 1,17,000 രൂപയോളം ഉപഭോക്താക്കള്‍ നല്‍കേണ്ടി വരും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala