Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തലച്ചോറില്‍ രക്തസ്രാവം; ആശുപത്രിയില്‍ ചികിത്സയില്‍, പി.എസ്. പ്രശാന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി

തലച്ചോറില്‍ രക്തസ്രാവം; ആശുപത്രിയില്‍ ചികിത്സയില്‍, പി.എസ്. പ്രശാന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി

Express Kerala 1 week ago

തിരുവനന്തപുരം: തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.

പ്രശാന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജനറല്‍ മെഡിസിൻ വിഭാഗത്തിലാണ് ചികിത്സ. ആരോഗ്യനില വിലയിരുത്തുന്നതിനായി പ്രശാന്തിനെ എംആർഐ സ്കാനിങ്ങിനും വിധേയനാക്കി.

ശബരിമല സ്വർണക്കൊള്ള കേസില്‍ അറസ്റ്റിലായി റിമാൻഡില്‍ കഴിയുന്നതിനിടെയാണ് പ്രശാന്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പനി മൂർച്ഛിച്ചതിനെ തുടർന്നാണ് തലച്ചോറില്‍ രക്തസ്രാവമുണ്ടായതെന്നാണ് വിവരം. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് റിപ്പോർട്ട്.

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം 23നാണ് പ്രത്യേക അന്വേഷണസംഘം പി.എസ്. പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. റിമാൻഡില്‍ കഴിയുന്നതിനിടെയുണ്ടായ ആരോഗ്യപ്രശ്നത്തെ തുടർന്നുള്ള ചികിത്സ തുടരുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala