Thursday, 10 May, 8.53 am Express Kerala

പ്രധാന വാര്‍ത്തകള്‍
താലൂക്ക് വിഭജനത്തില്‍ പ്രതിഷേധിച്ച്‌ നെയ്യാറ്റിന്‍കരയില്‍ വെള്ളിയാഴ്ച്ച ഹര്‍ത്താല്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍. നെടുമങ്ങാട് റവന്യൂ ഡിവിഷനില്‍ നെയ്യാറ്റിന്‍കര താലൂക്കിനെ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

താലൂക്കിനെ തിരുവനന്തപുരം ഡിവിഷനില്‍ നിലനിറുത്തണമെന്ന് ആവശ്യപ്പെടുന്ന സംഘടനകള്‍ ഹര്‍ത്താലുമായി സഹകരിക്കണമെന്നും താലൂക്ക് പ്രദേശത്തെ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ സര്‍വീസ് നടത്തുന്നതില്‍ നിന്ന് ജീവനക്കാര്‍ ഒഴിഞ്ഞു നില്‍ക്കണമെന്നും ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ ആവശ്യപ്പെട്ടു. അതേസമയം അന്തര്‍സംസ്ഥാന സര്‍വീസുകള്‍ തടയില്ലെന്നും അറിയിച്ചു.

Dailyhunt
Top