Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത; ഉദ്യോഗസ്ഥനെതിരായ പരാതി സ്ഥിരീകരിച്ച്‌ ക്യാബിനറ്റ് സെക്രട്ടറിയേറ്റ്

തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത; ഉദ്യോഗസ്ഥനെതിരായ പരാതി സ്ഥിരീകരിച്ച്‌ ക്യാബിനറ്റ് സെക്രട്ടറിയേറ്റ്

Express Kerala 6 hrs ago

ഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷനുള്ളിലെ കടുത്ത ഭിന്നതകള്‍ ശരിവെക്കുന്ന നിർണ്ണായക രേഖകള്‍ പുറത്ത്. തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിർന്ന ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ ക്യാബിനറ്റ് സെക്രട്ടറിക്ക് കത്തയച്ചതായി ക്യാബിനറ്റ് സെക്രട്ടറിയേറ്റ് സ്ഥിരീകരിച്ചു.

വിവരാവകാശ പ്രവർത്തകനായ കമ്മഡോർ ലോകേഷ് ബത്ര സമർപ്പിച്ച ആർ.ടി.ഐ. അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഈ വിവരങ്ങള്‍ വ്യക്തമാക്കിയത്.

അതേസമയം, ഭരണഘടനാ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിലെ ഇടപെടലായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുള്ളതിനാല്‍ വിഷയത്തില്‍ നടപടിയെടുക്കുന്നത് അനുചിതമാണെന്ന് ക്യാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥൻ മറുപടി നല്‍കി. ഓഗസ്റ്റ് 5-നാണ് ക്യാബിനറ്റ് സെക്രട്ടറി ഈ നിലപാട് അറിയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരാണ് മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഗാർഗിനെതിരെ പരാതി നല്‍കിയത്. കമ്മീഷനുമായോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായോ കൂടിയാലോചിക്കാതെ മുതിർന്ന ഉദ്യോഗസ്ഥർക്കിടയിലെ ജോലി വിഭജനം ഏകപക്ഷീയമായി പരിഷ്കരിച്ചുവെന്നാണ് പ്രധാന ആരോപണം.

ഇത്തരം നടപടികള്‍ അഡ്മിനിസ്ട്രേഷൻ ചട്ടങ്ങള്‍ക്കും ‘ചീഫ് ഇലക്ഷൻ കമ്മീഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മീഷണേഴ്സ് ആക്‌ട്, 2023’-ലെ വ്യവസ്ഥകള്‍ക്കും വിരുദ്ധമാണെന്ന് കമ്മീഷണർമാർ ചൂണ്ടിക്കാട്ടി. താൻ ആവശ്യപ്പെട്ട ഫയല്‍ നല്‍കാൻ അഡ്മിനിസ്ട്രേഷൻ വിഭാഗം തയ്യാറായില്ലെന്നും വിവേക് ജോഷി ആരോപിച്ചു. ഈ കത്തുകള്‍ കമ്മീഷണർമാരുടെ വ്യക്തിപരമായ നിലപാടാണെന്നും കമ്മീഷന്റെ ഔദ്യോഗിക ആശയവിനിമയമല്ലെന്നും വ്യക്തമാക്കിയ സെക്രട്ടറിയേറ്റ്, ഓഗസ്റ്റ് 3-ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ അഭിപ്രായവും ആരാഞ്ഞിരുന്നു. കത്തുകളുടെയും മറുപടിയുടെയും പകർപ്പുകള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് സെക്രട്ടറി ഉള്‍പ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്കും ചീഫ് ഇലക്ഷൻ കമ്മീഷണർക്കും കൈമാറിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala