Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തുരങ്കപാത റിപ്പോര്‍ട്ടില്‍ വിവരങ്ങള്‍ മറച്ചുവെച്ചിട്ടുണ്ടെങ്കില്‍ ഉത്തരവാദി അന്നത്തെ സര്‍ക്കാരല്ല; എം.വി. ഗോവിന്ദൻ

തുരങ്കപാത റിപ്പോര്‍ട്ടില്‍ വിവരങ്ങള്‍ മറച്ചുവെച്ചിട്ടുണ്ടെങ്കില്‍ ഉത്തരവാദി അന്നത്തെ സര്‍ക്കാരല്ല; എം.വി. ഗോവിന്ദൻ

Express Kerala 4 months ago

വയനാട്: വയനാട് തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് മുൻപ് എന്തെങ്കിലും വിവരങ്ങള്‍ മറച്ചുവെച്ച്‌ റിപ്പോർട്ട് നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം അന്നത്തെ സർക്കാരിനല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.

ഗോവിന്ദൻ. വിവരങ്ങള്‍ ആരെങ്കിലും ബോധപൂർവ്വം മറച്ചുവെച്ചിട്ടുണ്ടെങ്കില്‍ അത് റിപ്പോർട്ട് തയ്യാറാക്കിയവരോടാണ് ചോദിക്കേണ്ടതെന്നും ഇതില്‍ മുൻ സർക്കാരിന് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കള്ളാടിയില്‍ ഉണ്ടായ അതിശക്തമായ മലയിടിച്ചില്‍ പ്രദേശം പ്രതിപക്ഷ നേതാവ് പിണറായി വിജയനൊപ്പം സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. കേന്ദ്ര ഏജൻസികള്‍ ഉള്‍പ്പെടെയുള്ളവർ നല്‍കിയ ശാസ്ത്രീയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തുരങ്കപാതയുടെ നിർമ്മാണം ആരംഭിച്ചതെന്നും മുൻപ് നല്‍കിയ റിപ്പോർട്ടുകളില്‍ എന്തെങ്കിലും വീഴ്ചകളോ അപാകതകളോ സംഭവിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച്‌ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കള്ളാടി ദുരന്തത്തില്‍ ഇതുവരെ അഞ്ച് പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

മല ഒന്നാകെ ഇടിഞ്ഞു താഴേക്ക് പതിച്ച വലിയൊരു പ്രകൃതിദുരന്തമാണ് കള്ളാടിയിലുണ്ടായതെന്നും, ഇത്തരത്തില്‍ വലിയ രീതിയില്‍ മലയിടിഞ്ഞു വരുമ്പോള്‍ അതിനെ തടഞ്ഞുനിർത്താൻ സാധാരണ സംരക്ഷണഭിത്തികള്‍ക്ക് കഴിയില്ലെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഇനി മുന്നോട്ട് പോകുമ്പോള്‍ എല്ലാ വശങ്ങളും ശാസ്ത്രീയമായി പഠിച്ച്‌ വേണം കാര്യങ്ങള്‍ ചെയ്യാൻ എന്നും അദ്ദേഹം പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala