Dailyhunt
ഉമ്മൻ ചാണ്ടിയുടെ പേരില്‍ മുതലക്കണ്ണീര്‍ വേണ്ട! വര്‍ഗീസ് ജോര്‍ജിനെതിരെ ചാണ്ടി ഉമ്മൻ

ഉമ്മൻ ചാണ്ടിയുടെ പേരില്‍ മുതലക്കണ്ണീര്‍ വേണ്ട! വര്‍ഗീസ് ജോര്‍ജിനെതിരെ ചാണ്ടി ഉമ്മൻ

Express Kerala 2 weeks ago

കൊടുങ്ങല്ലൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും തന്റെ സഹോദരി ഭർത്താവുമായ വർഗീസ് ജോർജിനെതിരെ പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മൻ.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരില്‍ ആരും മുതലക്കണ്ണീർ ഒഴുക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി ഒ.ജെ. ജനീഷിന്റെ പ്രചരണാർത്ഥം അന്നമനടയില്‍ എത്തിയതായിരുന്നു അദ്ദേഹം.

ഉമ്മൻ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്റെ ഭർത്താവാണ് വർഗീസ് ജോർജ്. കൊടുങ്ങല്ലൂരില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥിയായാണ് വര്‍ഗീസ് ജോര്‍ജ് മത്സരിക്കുന്നത്. ഉമ്മൻ ചാണ്ടി ആഗ്രഹിക്കുന്നത് ഒ.ജെ. ജനീഷിന്റെ വിജയമാണെന്നും, വരാനിരിക്കുന്ന നിയമസഭയില്‍ കൊടുങ്ങല്ലൂരിന്റെ പ്രതിനിധിയായി ജനീഷ് തന്നോടൊപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥി ഒ.ജെ. ജനീഷിനൊപ്പം പൊയ്യ മുതല്‍ അന്നമനട വരെ സൈക്കിള്‍ ചവിട്ടിയാണ് ചാണ്ടി ഉമ്മൻ റോഡ് ഷോ നടത്തിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala