Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വാട്സ്‌ആപ്പ് 'യൂസര്‍ നെയിം' ഫീച്ചര്‍ ഉടൻ നടപ്പാക്കില്ല; തട്ടിപ്പ് തടയാൻ കടുത്ത സുരക്ഷാ ഫീച്ചറുകള്‍!

വാട്സ്‌ആപ്പ് 'യൂസര്‍ നെയിം' ഫീച്ചര്‍ ഉടൻ നടപ്പാക്കില്ല; തട്ടിപ്പ് തടയാൻ കടുത്ത സുരക്ഷാ ഫീച്ചറുകള്‍!

Express Kerala 1 week ago

വാട്സ്‌ആപ്പിലെ 'യൂസർ നെയിം' ഫീച്ചറിനെച്ചൊല്ലിയുള്ള സുരക്ഷാ ആശങ്കകളില്‍ കേന്ദ്ര സർക്കാർ നിലപാട് കടുപ്പിച്ചതോടെ, അനുനയ നീക്കവുമായി മെറ്റ.

കേന്ദ്രം നോട്ടീസ് അയച്ചതിന് പിന്നാലെ, ഈ ഫീച്ചർ ഇന്ത്യയില്‍ ഉടൻ നടപ്പിലാക്കില്ലെന്നും ധൃതിപിടിച്ച്‌ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വാട്സ്‌ആപ്പ് വ്യക്തമാക്കി. ആള്‍മാറാട്ടവും സൈബർ തട്ടിപ്പുകളും വർദ്ധിക്കുമെന്ന കേന്ദ്രത്തിന്റെ ആശങ്കകളെ തള്ളിയ വാട്സ്‌ആപ്പ്, ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ സംവിധാനങ്ങള്‍ ഫീച്ചറിലുണ്ടെന്ന് വ്യക്തമാക്കി.

ഫോണ്‍ നമ്പറില്ലാതെ ആർക്കും വാട്സ്‌ആപ്പില്‍ അക്കൗണ്ട് ഉണ്ടാക്കാൻ സാധിക്കില്ല. യൂസർ നെയിം എന്നത് ഫോണ്‍ നമ്പറിന് മുകളിലുള്ള ഒരു സുരക്ഷാ ലെയർ മാത്രമായിരിക്കും. ടെലിഗ്രാമിന് സമാനമായി ആർക്കും ആരെയും എളുപ്പത്തില്‍ സെർച്ച്‌ ചെയ്ത് കണ്ടെത്താനാകില്ല. ഒരാളുടെ കൃത്യമായ യൂസർ നെയിം അക്ഷരത്തെറ്റില്ലാതെ അറിഞ്ഞാല്‍ മാത്രമേ മെസ്സേജ് അയക്കാൻ സാധിക്കൂ. ഒരാള്‍ നിങ്ങളുടെ ഫോണ്‍ നമ്പറിലൂടെയല്ലാതെ, യൂസർ നെയിം വഴി കണ്ടെത്തിയാണ് ആദ്യമായി സന്ദേശം അയക്കുന്നതെങ്കില്‍ ആ സന്ദേശത്തിനൊപ്പം വാട്‌സ്‌ആപ്പ് ഉപയോക്താവിന് പ്രത്യേക സുരക്ഷാ മുന്നറിയിപ്പ് നല്‍കും. യൂസർ നെയിം ഫീച്ചർ സൈബർ കുറ്റവാളികള്‍ക്ക് ഐഡന്റിറ്റി മറച്ചുവെക്കാൻ സഹായിക്കുമെന്ന വിലയിരുത്തലില്‍, കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം മെറ്റയ്ക്ക് നോട്ടീസ് അയച്ചിരുന്നു. മൂന്ന് ദിവസത്തിനകം സുരക്ഷാ ആശങ്കകള്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala