Dailyhunt
വാണിമേലില്‍ മൂന്ന് വയസുകാരനെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

വാണിമേലില്‍ മൂന്ന് വയസുകാരനെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Express Kerala 3 weeks ago

കോഴിക്കോട് വാണിമേലില്‍ മൂന്ന് വയസുകാരനെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വാടകയ്ക്ക് താമസിക്കുന്ന നേപ്പാള്‍ സ്വദേശി മനോജ് ജാധരിയുടെ മൂന്ന് വയസുകാരനായ മകൻ പ്രിയാൻഷ് ആണ് കുളത്തില്‍ മുങ്ങിമരിച്ചത്.

താറാവുകള്‍ക്കായി തയ്യാറാക്കിയ ചെറിയ കുളത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ ശ്രദ്ധിക്കാത്ത സമയത്ത് കുട്ടി കുളത്തില്‍ ഇറങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ദുരൂഹതകളൊന്നുമില്ലെന്നും മുങ്ങിമരണമാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala