Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വയനാട് ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം; ദുരിതബാധിതര്‍ക്ക് ആശ്വാസവാക്കുമായി വി.ഡി. സതീശൻ

വയനാട് ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം; ദുരിതബാധിതര്‍ക്ക് ആശ്വാസവാക്കുമായി വി.ഡി. സതീശൻ

Express Kerala 4 months ago

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിത മേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശനം നടത്തി. ദുരന്തമുണ്ടായ തുരങ്കപാത നിർമാണ മേഖലയിലെത്തിയ അദ്ദേഹം, അവിടുത്തെ നിലവിലെ സാഹചര്യങ്ങളും രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതിയും നേരിട്ട് വിലയിരുത്തി.

മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ ടി. സിദ്ദിഖ്, എ.പി. അനില്‍ കുമാർ എന്നിവരും ജില്ലാ കളക്ടറും ഉന്നത ഉദ്യോഗസ്ഥരും സന്ദർശനത്തില്‍ പങ്കെടുത്തു.

ദുരന്തത്തിന്റെ കാരണങ്ങളെച്ചൊല്ലി സർക്കാരും കരാർ കമ്പനിയും തമ്മില്‍ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, വിഷയത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മേഖലയിലെ ഉദ്യോഗസ്ഥരില്‍ നിന്നും കരാർ കമ്പനി അധികാരികളില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം, ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചു. മേപ്പാടിയിലെ പോളിടെക്‌നിക് കോളേജില്‍ പ്രവർത്തിക്കുന്ന ക്യാമ്പിലെത്തിയ അദ്ദേഹം, ദുരിതബാധിതരുടെ ക്ഷേമം അന്വേഷിക്കുകയും ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കാൻ അധികൃതർക്ക് നിർദേശം നല്‍കുകയും ചെയ്തു.

തുടർന്ന് ഡോക്ടർ മൂപ്പൻസ് മെഡിക്കല്‍ കോളേജിലെത്തി അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഏഴ് പേരെയും അദ്ദേഹം നേരില്‍ കണ്ടു. സന്ദർശനത്തിന് ശേഷം ജില്ലാ കലക്ടറുടെ ഓഫീസില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala