Dailyhunt
വി ഡി സതീശനെതിരേ അന്വേഷണം ഇല്ല

വി ഡി സതീശനെതിരേ അന്വേഷണം ഇല്ല

Express Kerala 5 years ago

തിരുവനന്തപുരം: വി.ഡി. സതീശനെതിരെ അന്വേഷണത്തിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വിജിലന്‍സിന് അനുമതി നല്‍കിയില്ല. അന്‍വര്‍ സാദത്തിനെതിരെയും അന്വേഷണ അനുമതിയില്ല .അന്വേഷണത്തിന് പര്യാപ്തമായ തെളിവുകള്‍ പരാതിക്കാര്‍ക്ക് ഹാജരാക്കാനായിട്ടില്ലെന്ന് വിലയിരുത്തിയാണ് അനുമതി നല്‍കാതിരുന്നത്. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയാല്‍ വീണ്ടും പരിശോധിക്കാമെന്ന് സ്പീക്കര്‍ ആഭ്യന്തരവകുപ്പിനെ അറിയിച്ചു. വി.ഡി. സതീശന്‍ പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിക്ക് ചട്ടങ്ങള്‍ മറികടന്ന് വിദേശസഹായം കൈപ്പറ്റിയെന്നായിരുന്നു പരാതി.

നേരത്തേ നല്‍കിയ പരാതി ആഭ്യന്തരവകുപ്പുതന്നെ തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ കേസും അന്വേഷണവും പ്രധാനവിഷയമായി ഉയര്‍ന്നുതുടങ്ങിയപ്പോഴാണ് നേരത്തേയുള്ള അതേ പരാതിക്കാരന്‍ വിജലന്‍സിന് വീണ്ടും പരാതിനല്‍കിയത്.

ഇതിലാണ് അന്വേഷണം നടത്താന്‍ വിജിലന്‍സ് സ്പീക്കറുടെ അനുമതിതേടിയത്.ആലുവയില്‍ പാലം നിര്‍മാണം വകയിരുത്തിയ തുകയേക്കാളും വര്‍ധിപ്പിച്ചാണ് പൂര്‍ത്തിയാക്കിയതെന്നായിരുന്നു അന്‍വര്‍ സാദത്തിനെതിരേയുള്ള പരാതി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala