Dailyhunt
വിജയ് സേതുപതിയുടെ മകള്‍ക്കെതിരെയുള്ള ബലാത്സംഗ ഭീഷണി : മാപ്പ് ചോദിച്ച്‌ ഭീഷണി അയച്ചയാള്‍

വിജയ് സേതുപതിയുടെ മകള്‍ക്കെതിരെയുള്ള ബലാത്സംഗ ഭീഷണി : മാപ്പ് ചോദിച്ച്‌ ഭീഷണി അയച്ചയാള്‍

Express Kerala 5 years ago

വ്യാജ ട്വിറ്റെര്‍ അക്കൗണ്ട് വഴി തമിഴ് നടന്‍ വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി നടത്തിയ ആള്‍ മാപ്പ് ചോദിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു പ്രായപൂര്‍ത്തിയാകാത്ത വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്നുള്ള ഭീഷണി ട്വീറ്റ് വന്നത്. തുടര്‍ന്ന് വിജയ് കൊടുത്ത പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് സന്ദേശം വന്നത് ശ്രീലങ്കയില്‍ നിന്നാണെന്നും, ശ്രീലങ്കന്‍ സ്വദേശിയാണ് ഭീഷണിക്ക് പിന്നില്‍ എന്നും കണ്ടെത്തിരുന്നു.

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ബയോപ്പിക്കില്‍ വിജയ് സേതുപതി അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ അടുത്തിടെ അരങ്ങേറിയിരുന്നു.

ഇതും അതിന്റെ ഭാഗമായിരിക്കാം എന്നാണ് അനുമാനം. ഐ ബി സി തമിഴ് ചാനലിലേക്ക് അയച്ച വോയിസ്‌ മെയിലിലൂടെയാണ് ഭീഷണിപ്പെടുത്തിയാള്‍ മാപ്പ് ചോദിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala