ചെന്നൈ: ഡല്‍ഹി സന്ദർശനത്തിന് ശേഷം മാധ്യമങ്ങളെ കാണാതെ മടങ്ങിയ നടൻ വിജയിയുടെ നടപടിയെ വിമർശിച്ചതിന് ചാനലിനെതിരെ സർക്കാർ നടപടി.
പതിവിന് വിപരീതമായി ഡല്‍ഹിയില്‍ വാർത്താസമ്മേളനം ഒഴിവാക്കിയ വിജയിന്റെ തീരുമാനമാണ് മാധ്യമങ്ങളുടെ വിമർശനത്തിന് വഴിവെച്ചത്. നേരത്തെ സ്റ്റാലിൻ സർക്കാരിനെതിരെ വിമർശനമുന്നയിച്ചതിനും ചാനലിനെതിരെ സമാനമായ നടപടികള്‍ ഉണ്ടായിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
സർക്കാരിന്റെ ഈ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമാണെന്ന് ആരോപിച്ച് ചെന്നൈ പ്രസ് ക്ലബ്ബ് രംഗത്തെത്തി. ചാനലിന്റെ പ്രവർത്തനം ഉടൻ പുനഃസ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ പരസ്യപ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രസ് ക്ലബ് മുന്നറിയിപ്പ് നല്‍കി. ജനാധിപത്യപരമായ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ സർക്കാർ ഇത്തരം നടപടികള്‍ തുടരുന്നത് വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്.

