Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിപണിയില്‍ രാജാവായി കിയ സെല്‍റ്റോസ്; മിഡ്-എസ്‌യുവി വിഭാഗത്തില്‍ ഏറ്റവും മികച്ച റീസെയില്‍ മൂല്യമുള്ള വാഹനം

വിപണിയില്‍ രാജാവായി കിയ സെല്‍റ്റോസ്; മിഡ്-എസ്‌യുവി വിഭാഗത്തില്‍ ഏറ്റവും മികച്ച റീസെയില്‍ മൂല്യമുള്ള വാഹനം

Express Kerala 3 months ago

ഇന്ത്യയിലെ യൂസ്ഡ് കാർ സ്റ്റഡി വിപണിയില്‍ തങ്ങളുടെ ജനപ്രിയ മോഡലായ കിയ സെല്‍റ്റോസിന് ഏറ്റവും ഉയർന്ന റീസെയില്‍ മൂല്യമുണ്ടെന്ന് പ്രഖ്യാപിച്ച്‌ കിയ ഇന്ത്യ.

പ്രമുഖ ഓട്ടോമൊബൈല്‍ മാധ്യമമായ ഓട്ടോകാർ ഇന്ത്യ സ്‍പിന്നിയുമായി സഹകരിച്ച്‌ നടത്തിയ നാലാം പതിപ്പ് യൂസ്ഡ് കാർ പഠന റിപ്പോർട്ടിലാണ് സെല്‍റ്റോസ് മിഡ്-എസ്‌യുവി വിഭാഗത്തില്‍ ഒന്നാമതെത്തിയത്. മികച്ച നിർമാണ നിലവാരം, ഉപഭോക്തൃ വിശ്വാസം, കുറഞ്ഞ പരിപാലന ചെലവ് എന്നിവയാണ് സെല്‍റ്റോസിന് സെക്കൻഡ് ഹാൻഡ് വിപണിയില്‍ പ്രിയമേറാൻ കാരണം.

പഠനമനുസരിച്ച്‌ സെല്‍റ്റോസിന്റെ പെട്രോള്‍-ഓട്ടോമാറ്റിക് മോഡലാണ് ഏറ്റവും കുറഞ്ഞ മൂല്യത്തകർച്ച രേഖപ്പെടുത്തിയത്. 1 വർഷത്തിന് ശേഷം 79% മൂല്യം നിലനിർത്തുന്നു (വിഭാഗത്തിലെ ഏറ്റവും ഉയർന്ന നിരക്ക്). 3 വർഷത്തിന് ശേഷം 67% മൂല്യം നിലനിർത്തുന്നു. 5 വർഷത്തിന് ശേഷം 57% മൂല്യം നിലനിർത്തുന്നു. മൊത്തം സെല്‍റ്റോസ് ശ്രേണി എടുത്താല്‍ ശരാശരി മൂന്ന് വർഷത്തിന് ശേഷം 66 ശതമാനവും, അഞ്ച് വർഷത്തിന് ശേഷം 55 ശതമാനവും റീസെയില്‍ മൂല്യം ഉപഭോക്താക്കള്‍ക്ക് തിരിച്ചുനല്‍കുന്നുണ്ട്. ആകർഷകമായ ഡിസൈൻ, സമഗ്രമായ സുരക്ഷാ ഫീച്ചറുകള്‍ എന്നിവയോടെ ഇന്ത്യൻ വിപണിയിലെത്തിയ കിയ സെല്‍റ്റോസ് ചുരുങ്ങിയ കാലം കൊണ്ട് 6.5 ലക്ഷത്തിലധികം യൂണിറ്റുകളാണ് വിറ്റഴിച്ചത്. പഴയ വാഹനം എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയതിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും കുറഞ്ഞ നഷ്ടത്തില്‍ വില്‍ക്കാൻ സാധിക്കുന്ന കാറായി സെല്‍റ്റോസ് മാറിയെന്ന് ഈ പഠനം അടിവരയിടുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala