Dailyhunt
വിഷു ആഘോഷിക്കാൻ കൂടുതല്‍ ട്രെയിനുകള്‍; ചെന്നൈയില്‍ നിന്നും മംഗളൂരുവില്‍ നിന്നും സ്പെഷ്യല്‍ സര്‍വീസുകള്‍

വിഷു ആഘോഷിക്കാൻ കൂടുതല്‍ ട്രെയിനുകള്‍; ചെന്നൈയില്‍ നിന്നും മംഗളൂരുവില്‍ നിന്നും സ്പെഷ്യല്‍ സര്‍വീസുകള്‍

Express Kerala 1 week ago

തിരുവനന്തപുരം: വിഷു തിരക്ക് കണക്കിലെടുത്ത് യാത്രക്കാർക്കായി കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു.

ചെന്നൈ എഗ്‌മൂർ, മംഗളൂരു ജംക്‌ഷൻ, ചെന്നൈ സെൻട്രല്‍ എന്നിവിടങ്ങളില്‍ നിന്ന് തിരുവനന്തപുരത്തേക്കും കൊല്ലത്തേക്കുമാണ് പ്രത്യേക സർവീസുകള്‍ അനുവദിച്ചത്. ചെന്നൈ എഗ്‌മൂർ – തിരുവനന്തപുരം നോർത്ത് സ്പെഷ്യല്‍ (06115) ഏപ്രില്‍ 10-ന് രാത്രി 11.55-ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 6-ന് കേരളത്തിലെത്തും. ഇതിന്റെ മടക്ക ട്രെയിൻ (06116) ഏപ്രില്‍ 15-ന് ഉച്ചയ്ക്ക് 3.45-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം വഴി ചെന്നൈയിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും.

ബസ് ഉടമകള്‍ക്ക് ആശ്വാസം; അംഗീകാരമില്ലാത്ത ക്യാമറകള്‍ മാറ്റാനുള്ള നടപടി നീട്ടിവെച്ചു

മംഗളൂരു ജംക്‌ഷൻ – തിരുവനന്തപുരം നോർത്ത് സ്പെഷ്യല്‍ (06041) ഏപ്രില്‍ 11-ന് വൈകിട്ട് 6-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.30-ന് തിരുവനന്തപുരത്ത് എത്തും. കാസർകോട് മുതല്‍ കൊല്ലം വരെയുള്ള പ്രധാന സ്റ്റേഷനുകളില്‍ ഇതിന് സ്റ്റോപ്പുണ്ടാകും. കൂടാതെ ചെന്നൈ സെൻട്രല്‍ – കൊല്ലം സ്പെഷ്യല്‍ (06119) ഏപ്രില്‍ 15-ന് ഉച്ചകഴിഞ്ഞ് 3.10-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.55-ന് കൊല്ലത്ത് എത്തും. സെക്കൻഡ് എസി, തേഡ് എസി, സ്ലീപ്പർ, ജനറല്‍ കോച്ചുകള്‍ ഉള്‍പ്പെട്ട ഈ ട്രെയിനുകള്‍ വിഷുക്കാലത്തെ യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ സഹായിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala