Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യഷിന്റെ 'ടോക്സിക്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പുറത്തുവിട്ടു!

യഷിന്റെ 'ടോക്സിക്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പുറത്തുവിട്ടു!

തെന്നിന്ത്യൻ സൂപ്പർ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം 'ടോക്സിക്' തിയറ്ററുകളിലെത്തി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

കന്നഡ, മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. കന്നഡയിലും ഇംഗ്ലീഷിലുമായി ഒരേസമയം ചിത്രീകരിച്ച ഈ സിനിമ ഇപ്പോള്‍ ഒടിടി റിലീസിനൊരുങ്ങുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീ5 വഴി സെപ്റ്റംബർ 25 മുതല്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

അപകടകരമായ അധികാര കൈമാറ്റവും വ്യക്തിബന്ധങ്ങളും തമ്മിലുള്ള സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ക്രൈം, ആഗ്രഹം, കുടുംബം, വിശ്വസ്തത, വഞ്ചന എന്നിവയെല്ലാം ഇഴചേർന്ന ഒരു വലിയ ഗ്യാങ്സ്റ്റർ ഡ്രാമയാണ് ഗീതു മോഹൻദാസ് ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയില്‍ നിന്ന് ലോക സിനിമാ ക്യാൻവാസിലേക്കുള്ള സംവിധായികയുടെ നിർണായക ചുവടുവെപ്പ് കൂടിയാണ് ഈ ചിത്രം. കഥാപാത്രങ്ങളുടെ ആഴവും മാനുഷിക വികാരങ്ങളും ഒട്ടും ചോർന്നുപോകാതെയാണ് ഈ ആക്ഷൻ ദൃശ്യവിസ്മയം ഒരുക്കിയിരിക്കുന്നത്.

നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ റായയെയും ടിക്കറ്റിനെയും ചുറ്റിപ്പറ്റിയാണ് കഥ മുന്നേറുന്നത്. രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വല്‍ കുല്‍ക്കർണി (എഡിറ്റിംഗ്) എന്നിവരാണ് പ്രധാന സാങ്കേതിക അണിയറപ്രവർത്തകർ. ഹോളിവുഡ് താരം ജോണ്‍ വിക്കിന്റെ ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി, ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ്, കേച ഖംഫാക്ഡി എന്നിവർ ചേർന്നാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

കെവിഎൻ പ്രൊഡക്ഷൻസും മോണ്‍സ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് വെങ്കട് കെ. നാരായണയും യാഷും ചേർന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പി.ആർ.ഒ പ്രതീഷ് ശേഖറാണ്. തിയറ്ററുകളില്‍ വലിയ വിജയം നേടിയ ചിത്രം ഒടിടിയിലെത്തുമ്പോള്‍ പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യാനുഭവമായിരിക്കുമെന്നുറപ്പാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala