മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതി പ്ലീഡർ നിയമനത്തില്‍ രൂക്ഷ വിമർശനവുമായി ലോയേഴ്സ് കോണ്‍ഗ്രസ്. യുഡിഎഫ് ഇതര കക്ഷികളുമായി ബന്ധപ്പെട്ട അഭിഭാഷകരെ നിയമിച്ചെന്നാണ് ആരോപണം.
അനർഹരുടെ നിയമനം പിൻവലിക്കണമെന്നും ഇല്ലെങ്കില്‍ പേരുകള്‍ പുറത്തുവിടുമെന്നും ലോയേഴ്സ് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. ജില്ലാ-സബ് ഓർഡിനേറ്റ് കോടതി നിയമനങ്ങളിലും സമാന സാഹചര്യമുണ്ടാകുമെന്ന ആശങ്ക. കെപിസിസിയും എഐസിസിയും അടിയന്തരമായി ഇടപെടണമെന്നും ലോയേഴ്സ് കോണ്‍ഗ്രസ്.
കേന്ദ്ര നിയമ മന്ത്രാലയമാണ് ജില്ലാ കോടതികളില്‍ കേന്ദ്രസർക്കാർ അഭിഭാഷകരെ നിയമിക്കുന്നത്. ജില്ല കോടതികളിലെ കേന്ദ്ര സർക്കാർ കോണ്‍സലർമാരെ നിയമിച്ചതില്‍ വീഴ്ച്ചയും ക്രമക്കേടുമുണ്ടെന്നാണ് പ്രധാനമന്ത്രിക്കും കേന്ദ്ര വിജിലൻസ് കമ്മീഷനും ലഭിച്ച പരാതി. അതിനിടെ ജില്ല കോടതികളില്‍ കേന്ദ്ര സർക്കാർ അഭിഭാഷകരെ നിയമിച്ചതില്‍ വീഴ്ചയെന്ന് പ്രധാനമന്ത്രിക്കും കേന്ദ്ര വിജിലൻസ് കമ്മീഷനും പരാതി.രാജസ്ഥാൻ ധോല്‍പൂർ സ്വദേശി ഗൗരവ് ശർമ്മയെയാണ് പാലക്കാട് ജില്ലാ കോടതിയിലെ കേന്ദ്രസർക്കാർ അഭിഭാഷകനായി നിയമിച്ചത്. കോടതി വ്യവഹാരങ്ങള്‍ മലയാളത്തില്‍ നടക്കുമ്പോഴാണ് രാജസ്ഥാൻ സ്വദേശിയുടെ പാലക്കാട്ടെ നിയമനം. അന്വേഷിച്ചപ്പോള്‍ നിയമനത്തെ സംബന്ധിച്ച് അറിവില്ലെന്ന് ഗൗരവ ശർമ പറഞ്ഞതായും പരാതിയില്‍ പരാമർശിക്കുന്നു.
കോഴിക്കോട് ജില്ലാ കോടതിയില്‍ നിയമിച്ച അഭിഭാഷകന്റെ എൻട്രോള്‍ നമ്പർ പ്രസിദ്ധീകരിച്ച പട്ടികയിലില്ല. എന്തു തരം യോഗ്യത മാനദണ്ഡം പരിശോധിച്ചതിനുശേഷം നിയമനം നടത്തി എന്ന് സംശയത്തിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നു.വിശദമായ അന്വേഷണം നടത്തണമെന്നും പട്ടിക കൃത്യമായ യോഗ്യത മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് പുനപ്രസിദ്ധീകരിക്കണമെന്നുമാണ് ആവശ്യം. വയനാട് ജില്ലാ കോടതിയിലെ പട്ടികയില്‍ ഇരട്ടിപ്പെന്നാണ് പരാതി. സ്ക്രൂട്ടിനി, വെരിഫിക്കേഷൻ, അപ്പ്രൂവല്‍ തുടങ്ങി നിയമന പ്രക്രിയ മുഴുവൻ ഇരുട്ടില്‍ നിർത്തുന്ന നടപടിയാണ് ഉണ്ടായതെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

