Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യു/എ സര്‍ട്ടിഫിക്കറ്റുമായി 'ഐ നോബഡി' തിയേറ്ററുകളിലേക്ക്!

യു/എ സര്‍ട്ടിഫിക്കറ്റുമായി 'ഐ നോബഡി' തിയേറ്ററുകളിലേക്ക്!

Express Kerala 3 weeks ago

‘എന്ന് നിന്റെ മൊയ്തീൻ’, ‘കൂടെ’ എന്നീ സൂപ്പർഹിറ്റുകള്‍ക്ക് ശേഷം പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും വീണ്ടും ഒന്നിക്കുന്ന ‘ഐ നോബഡി’ ജൂലൈ 9-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്നു.

സെൻസർ ബോർഡിന്റെ യു/എ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ചിത്രം, ഒരു ബാങ്ക് മോഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന വമ്പൻ ഹീസ്റ്റ് ത്രില്ലറാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിംഗായ ട്രെയിലർ നല്‍കുന്ന സൂചന. ‘റോഷാക്ക്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് സമീർ അബ്ദുളാണ്. മലയാള സിനിമയില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള മേക്കിങ് ശൈലി അവകാശപ്പെടുന്ന ചിത്രത്തില്‍ വാനിക്ക് ബെൻ, കലൈ കിംഗ്സ്റ്റണ്‍, അമിത് ജോളി ബാസ്റ്റിൻ എന്നിവർ ഒരുക്കുന്ന അഞ്ച് ഹൈ-വോള്‍ട്ടേജ് ആക്ഷൻ രംഗങ്ങളും ആവേശമുണർത്തുന്ന കാർ ചേസുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിജയരാഘവൻ, അശോകൻ, ഹക്കിം ഷാജഹാൻ, നിഷാന്ത് സാഗർ, ഖാലിദ് റഹ്മാൻ തുടങ്ങി മലയാളത്തിലെ വൻ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റ്സിന്റെയും ബാനറില്‍ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ഹിറ്റ് മേക്കർ ജേക്സ് ബിജോയ് സംഗീതം പകരുന്ന ചിത്രത്തില്‍ എട്ട് ഗാനങ്ങളാണുള്ളത്. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ “ആന്തം ഓഫ് നോബഡി” എന്ന ഗാനം ആലപിച്ചിരിക്കുന്നത് ബോളിവുഡ് ഗായകൻ സുധീർ യദുവംശി, റാപ്പർ ബിജോർണ്‍, സിമ്രാൻ കൗർ എന്നിവർ ചേർന്നാണ്. സിദ് കൗശാലാണ് ഈ വരികള്‍ എഴുതിയിരിക്കുന്നത്. അത്യാധുനിക സാങ്കേതികതയും വമ്പൻ ആക്ഷൻ രംഗങ്ങളുമായി എത്തുന്ന ‘ഐ നോബഡി’ പ്രേക്ഷകർക്ക് തിയേറ്ററുകളില്‍ ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും സമ്മാനിക്കുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala