Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുജിസി-നെറ്റ് പുനഃപരീക്ഷ; അഡ്വാൻസ് സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പുറത്തിറക്കി എൻടിഎ

യുജിസി-നെറ്റ് പുനഃപരീക്ഷ; അഡ്വാൻസ് സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പുറത്തിറക്കി എൻടിഎ

Express Kerala 1 week ago

യൂജിസി-നെറ്റ് ജൂണ്‍ സെഷനില്‍ മാറ്റിവെച്ച മൂന്ന് വിഷയങ്ങളുടെ പുനഃപരീക്ഷയ്ക്കുള്ള അഡ്വാൻസ് സിറ്റി ഇന്റിമേഷൻ സ്ലിപ്പ് നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി പുറത്തിറക്കി.

വരുന്ന സെപ്റ്റംബർ 9, 10 തീയതികളില്‍ നടക്കാനിരിക്കുന്ന ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി വിഷയങ്ങളുടെ പരീക്ഷാ നഗരമാണ് ഇപ്പോള്‍ ഉദ്യോഗാർത്ഥികള്‍ക്ക് പരിശോധിക്കാൻ സാധിക്കുന്നത്. ഔദ്യോഗിക യുജിസി-നെറ്റ് പോർട്ടല്‍ വഴി തങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകള്‍ ഉപയോഗിച്ച്‌ ഉദ്യോഗാർത്ഥികള്‍ക്ക് സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

പരീക്ഷാ നഗരം മുൻകൂട്ടി അറിയുന്നത് വഴി വിദ്യാർത്ഥികള്‍ക്ക് യാത്രാ, താമസ ക്രമീകരണങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്യാൻ സാധിക്കും. സ്ലിപ്പ് പരിശോധിക്കുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുകയാണെങ്കില്‍ 011-40759000 എന്ന എൻടിഎ ഹെല്‍പ്പ്‌ലൈൻ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

കഴിഞ്ഞ ഓഗസ്റ്റ് 28-ന് എൻടിഎ ആകെ 87 വിഷയങ്ങളില്‍ 84 എണ്ണത്തിന്റെയും ഫലം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ മൂന്ന് ചോദ്യപേപ്പറുകളില്‍ ഗുരുതരമായ പിശകുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടർന്നാണ് ഈ വിഷയങ്ങള്‍ക്ക് മാത്രം പുനഃപരീക്ഷ പ്രഖ്യാപിച്ചത്. തുടർന്ന് പരാതികള്‍ പരിശോധിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി ചോദ്യപേപ്പറുകളില്‍ നിരവധി വസ്തുതാപരമായ പിശകുകളും ടൈപ്പോഗ്രാഫിക്കല്‍ തെറ്റുകളും കണ്ടെത്തി. പ്രമുഖ പണ്ഡിതരുടെ പേരുകളിലെ അക്ഷരത്തെറ്റുകള്‍, തെറ്റായ പുസ്തക തലക്കെട്ടുകള്‍, ചോദ്യങ്ങളിലെ വ്യാകരണ പിശകുകള്‍, നിലവാരമില്ലാത്ത പദപ്രയോഗങ്ങള്‍, വിവർത്തനത്തിലെ അപാകതകള്‍ എന്നിവയ്ക്ക് പുറമേ മുൻകാല പരീക്ഷകളില്‍ നിന്നുള്ള ചോദ്യങ്ങള്‍ വലിയ തോതില്‍ ആവർത്തിച്ചതായും കമ്മിറ്റി കണ്ടെത്തിയിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala